Politics

ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന നിര്‍ബന്ധം മുല്ലപ്പള്ളിക്കും ഐ ഗ്രൂപ്പിനും; മനസ്സിലിരിപ്പ് അവിടെ നില്‍ക്കട്ടെയെന്ന് എ ഗ്രൂപ്പ്; തന്ത്രം പരസ്യമാക്കി ബെന്നി ബെഹനാന്‍ 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാകുന്നതിനൊപ്പം പാര്‍ട്ടിയിലെ ഗ്രൂപ്പ് ബലാബലത്തില്‍ മേല്‍കൈ ഉറപ്പിക്കാനുള്ള ശ്രമങ്ങളും സജീവം. എഐസിസി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടിയെ ലോക്‌സഭയിലെക്ക് മത്സരിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ യഥാര്‍ഥ ലക്ഷ്യവും പാര്‍ട്ടിയിലെ അധിപത്യം ഉറപ്പിക്കലാണ്. ഇക്കാര്യത്തിലെ നീരസം എ ഗ്രൂപ്പ് പരസ്യമായി തന്നെ പ്രകടിപ്പിച്ചു. ഐ ഗ്രൂപ്പിന്റെയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും നീക്കങ്ങളെ തുറന്നുകാട്ടാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം.

സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ആദ്യ ആലോചനകളില്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെയാണ് ഈ സൂചനകള്‍ നല്‍കിയത്. ദേശീയ നേതൃത്വത്തിലേക്ക് മാറിയ ഉമ്മന്‍ചാണ്ടിയുടെ ഇനിയുള്ള സ്ഥിരം പ്രവര്‍ത്തന മേഖല കേരളത്തിന് പുറത്താക്കുകയെന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നാണ് എ ഗ്രൂപ്പിന്റെ നിഗമനം. ഉമ്മന്‍ചാണ്ടി എവിടെ മത്സരിക്കണമെന്ന് പറഞ്ഞാലും ആ സീറ്റ് നല്‍കുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഔദ്യോഗിക ആലോചനകള്‍ തുടങ്ങും മുമ്പേ മുല്ലപ്പള്ളി ഇത് പറഞ്ഞതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സജീവ ചര്‍ച്ചയായത്. അതിനൊപ്പം തന്നെ കെപിസിസി അധ്യക്ഷനായതിനാല്‍ താന്‍ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി പ്രഖ്യാപിക്കുകയും ചെയ്തു. പാര്‍ട്ടി തീരുമാനിക്കും മുമ്പ് അത് പറയാന്‍ മുല്ലപ്പള്ളിക്ക് എങ്ങനെ സാധ്യമാകും എന്നാണ് എ ഗ്രൂപ്പിന്റെ ചോദ്യം. താന്‍ മത്സരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്നുമുള്ള ഈ സൂചനകളെയാണ് എ ഗ്രൂപ്പ് ചോദ്യം ചെയ്യുന്നത്.

ഉമ്മന്‍ചാണ്ടിക്കായി വാശിപിടിക്കുന്നുവെങ്കില്‍ വടകരയില്‍ മുല്ലപ്പള്ളി തന്നെ മത്സരിക്കട്ടെ എന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. ഇക്കാര്യം യുഡിഎഫ് കണ്‍വീനറും ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനുമായ ബെന്നി ബെഹനാന്‍ തുറന്നുപറയുകയും ചെയ്തു. ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കാന്‍ മുല്ലപ്പള്ളിയും ബാധ്യസ്ഥനാണെന്ന് ബെന്നി ബെഹനാന്‍ പറയുന്നു. കഴിഞ്ഞ തവണ മുല്ലപ്പള്ളി വടകരയില്‍ സ്ഥാനാര്‍ത്ഥിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് എ ഗ്രൂപ്പിന്റെ ഈ തന്ത്രം.

മുല്ലപ്പള്ളി കെപിസിസി അധ്യക്ഷസ്ഥാനത്ത് അനിവാര്യനല്ലെന്ന സന്ദേശം കൂടിയാണ് എ ഗ്രൂപ്പ് ഇതിലൂടെ നല്‍കുന്നത്. ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യത്തില്‍ മുല്ലപ്പള്ളി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം മുറുക്കിയാല്‍ അദ്ദേഹത്തോടുള്ള സമീപനം എന്തായിരിക്കണമെന്നതിനെ കുറിച്ചും എ ഗ്രൂപ്പ് നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. ഉമ്മന്‍ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് കളമൊഴിയുമ്പോള്‍ കസേര ഉറപ്പിക്കുന്നതിന് ഐ ഗ്രൂപ്പില്‍ വലിയ നിരതന്നെയുണ്ട്. ഇതിനൊപ്പമാണ് ഇപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രനും എത്തിയിരിക്കുന്നത്. ഏതെങ്കിലും മണ്ഡലം കൈവിട്ടുപോകുമെന്ന സാഹചര്യമോ, അല്ലെങ്കില്‍ പിടിച്ചെടുക്കേണ്ടതുണ്ടെങ്കിലോ ആണ് ഉമ്മന്‍ചാണ്ടി അനിവാര്യനാകുന്നത് എന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. അത്തരമൊരു സാഹചര്യം നിലവില്‍ കേരളത്തിലില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തിയുള്ള മത്സരം സാധ്യമാക്കണണെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം.

എഐസിസി ജനറല്‍ സെക്രട്ടറിയാണെങ്കിലും ദേശീയരാഷ്ട്രീയത്തില്‍ തുടര്‍ന്നു നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിക്കും വലിയ താല്‍പര്യമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ആന്ധ്രാപ്രദേശിന്റെ സംഘടനാ ചുമതല എന്ന ഉത്തരവാദിത്തത്തിനും വലിയ പ്രസക്തിയില്ലാതാവും. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേവലം എംപി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തന മേഖല ചുരുങ്ങുകയും ചെയ്യും. സംസ്ഥാന രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെടനുള്ള വേദി അതിലൂടെ നഷ്ടമാകും. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ലോക്‌സഭയിലേക്ക് അയക്കാനുള്ള ഐ ഗ്രൂപ്പിന്റെയും മുല്ലപ്പള്ളിയുടെയും നീക്കത്തെ എ ഗ്രൂപ്പ് ചെറുക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018