Politics

‘നിധിന്‍ ഗഡ്കരിയെ കുറിച്ച് ആധിയുണ്ട്’; തന്റെ സുഹൃത്തിന്റെ പേര് മോഡിക്ക് ബദലായി ഉയരുന്നതില്‍ അസ്വസ്ഥനാണെന്ന് തുറന്നടിച്ച് ശരത് പവാര്‍ 

ശരത് പവാര്‍
ശരത് പവാര്‍

നരേന്ദ്രമോഡിക്ക് പകരക്കാരനായി കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുടെ പേര് ഉയര്‍ന്നുവരുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് എന്‍സിപി പ്രസിഡണ്ട് ശരത് പവാര്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപിക്കുണ്ടായ കനത്ത പരാജയത്തില്‍ ഗഡ്കരി നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.

ഗഡ്കരി എന്റെ സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചട്ടുണ്ട്. മോഡിക്ക് പകരക്കാരനായി പലരും ഗഡ്കരിയുടെ പേര് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഞാന്‍ ആശങ്കപ്പെടുന്നു.
ശരത് പവാര്‍

വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ശരത് പവാര്‍ തയ്യാറായില്ല. മഹാരാഷ്ട്രയിലെ സോലാപുരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശരത് പവാര്‍.

ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എംഎന്‍എസുമായി സഖ്യംചേരുമോ എന്നകാര്യത്തിലും പവാര്‍ വ്യക്തത വരുത്തിയില്ല. രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുമായി ബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും ഇതുവെര നടന്നിട്ടില്ലെന്നും പവാര്‍ പറഞ്ഞു.

രാജ്താക്കറെയുമായി പൊതുകാര്യങ്ങള്‍ സംസാരിച്ചു എന്നതിനപ്പുറം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊന്നും ചര്‍ച്ചയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018