Politics

അക്രമരാഷ്ട്രീയം ഉപേക്ഷിച്ചാല്‍ സിപിഐഎമ്മുമായി കേരളത്തിലും സഹകരിക്കാമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; ‘മുഖ്യമന്ത്രിക്ക് ബിജെപിയെ ഭയം’

ബംഗാളില്‍ മാത്രമല്ല കേരളത്തിലും സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിനായി അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന ഉപാധിയാണ് മുന്നോട്ട് വെയ്ക്കുന്നത്. കോടിയേരിയും പിണറായിയും നിലപാടില്‍ എന്തുക്കൊണ്ട് മാറ്റം വരുത്തുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു. മുഖ്യമന്ത്രിക്ക് ഭയമായതിനാലാണ് ബിജെപിക്ക് എതിരെ പ്രതികരിക്കാത്തത് എന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

മൂന്നാം സീറ്റ് തര്‍ക്കം മുന്നണിയെ ബാധിക്കില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി ദേശീയ രാഷ്ട്രീയ സാഹചര്യം ലീഗിന് അറിയാമെന്നും വ്യക്തമാക്കി.

മൂന്നാം സീറ്റ് അടക്കമുള്ള ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് പാലക്കാട് ചേരുന്നുണ്ട്. നീണ്ട വര്‍ഷക്കാലം യുഡിഎഫില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. അതിനാല്‍ നേതൃത്വത്തെ ധരിപ്പിച്ചുള്ള തീരുമാനമായിരിക്കും ലീഗ് കൈക്കൊള്ളുന്നതെന്ന പ്രതീക്ഷയും മുല്ലപ്പള്ളി പങ്കുവെച്ചു.

ദേവീകുളം സബ്കളക്ടറെ എംഎല്‍എ ശകാരിച്ച സംഭവത്തില്‍ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. വനിതാ ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണോ നവോത്ഥാനമെന്ന് ചോദിച്ച മുല്ലപ്പള്ളി സിപിഐഎമ്മിന് ജീര്‍ണതയുടെ സംസ്‌കാരമാണെന്നും കുറ്റപ്പെടുത്തി. പൊമ്പിളൈ ഒരുമൈ സമരകാലത്തും സമാനമായ രീതിയില്‍ എംഎല്‍എ സ്ത്രീകളെ അധിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേവീകുളം സബ്കളക്ടര്‍ രേണുരാജിന് ബുദ്ധിയില്ലെന്നായിരുന്നു എസ് രാജേന്ദ്രന്‍ എംഎല്‍എ കുറ്റപ്പെടുത്തിയത്. മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണം തടയാന്‍ റവന്യു സംഘമെത്തിയപ്പോള്‍ എംഎല്‍എയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ഇവരെ തടഞ്ഞു. ഇതിനിടയിലാണ് എംഎല്‍എ സബ്കളക്ടര്‍ക്ക് എതിരെ മോശമായ ഭാഷയില്‍ സംസാരിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018