Politics

‘ജെഡിഎസില്‍ നിന്ന് രാജിവെയ്ക്കാന്‍ ബിജെപിയുടെ 30 കോടി വാഗ്ദാനം, 5 കോടി നല്‍കി’; കുതിരക്കച്ചവടത്തില്‍ വെളിപ്പെടുത്തലുമായി കര്‍ണാടക എംഎല്‍എ  

കെ ശ്രീനിവാസ ഗൗഡ  
കെ ശ്രീനിവാസ ഗൗഡ  

കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കോടികള്‍ ഇറക്കി കുതിരക്കച്ചവടം നടത്തിയെന്ന വെളിപ്പെടുത്തലുമായി ഭരണകക്ഷി എംഎല്‍എ. ജനതാദള്‍ സെക്കുലര്‍ നേതാവ് കെ ശ്രീനിവാസ ഗൗഡയാണ് ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസിനേപ്പറ്റിയുള്ള ഏറ്റവും ഒടുവിലത്തെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചാല്‍ 30 കോടി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ബിജെപി അഡ്വാന്‍സായി 5 കോടി നല്‍കിയെന്നും എംഎല്‍എ ശ്രീനിവാസ ഗൗഡ വ്യക്തമാക്കി.

ബിജെപിയുടെ സി എന്‍ അശ്വത് നാരായണ്‍, എസ് ആര്‍ വിശ്വനാഥ്, സി പി യോഗേശ്വര എന്നിവര്‍ എന്റെ വീട്ടിലെത്തി. 30 കോടി വാഗ്ദാനം ചെയ്തു. മുന്‍കൂര്‍തുകയായി അഞ്ച് കോടി ഏല്‍പിച്ചു. ജെഡിഎസില്‍ നിന്ന് രാജി വെയ്ക്കണമെന്നായിരുന്നു അവരുടെ ആവശ്യം.   
കെ ശ്രീനിവാസ ഗൗഡ  

പാര്‍ട്ടിയോട് കൂറുള്ളവനാണെന്നും രാജിവെയ്ക്കില്ലെന്നും ബിജെപി നേതാക്കളോട് പറഞ്ഞു. പിന്നീട് എച്ച് ഡി കുമാരസ്വാമിയെ വിവരം അറിയിച്ചു. മുന്‍കൂറായി നല്‍കിയ തുക തിരിച്ചെടുക്കാന്‍ ബിജെപി നേതാക്കളോട് പറഞ്ഞെന്നും ഭരണകക്ഷി എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഇന്നലെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. 18 കോണ്‍ഗ്രസ് എംഎല്‍എമാരെ വാങ്ങാനായി യെദ്യൂരപ്പ 200 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു കോണ്‍ഗ്രസിന്റെ വെളിപ്പെടുത്തല്‍.

224 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസിന് 80 സീറ്റുകളും ജെഡിഎസിന് 37 സീറ്റുകളും ബിജെപിക്ക് 104 സീറ്റുകളുമാണുള്ളത്. കഴിഞ്ഞ മെയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യകക്ഷി അധികാരത്തില്‍ വന്നതുമുതല്‍ ആരംഭിച്ച പ്രതിസന്ധി കര്‍ണാടക രാഷ്ട്രീയത്തില്‍ തുടരുകയാണ്.   

യെദ്യൂരപ്പ ജെഡിഎസ് എംഎല്‍എ നാഗനഗൗഡയുടെ മകനുമായി ചര്‍ച്ച നടത്തുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവന്നത് വിവാദമായിരുന്നു. ശബ്ദം തന്റേതാണെന്ന് സമ്മതിച്ച യെദ്യൂരപ്പ ഓഡിയോ ക്ലിപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018