Politics

‘കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതിന് ഒരു തടസവും പാടില്ലെന്നാണ് മുസ്ലിം ലീഗ് നിലപാട്’; യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു തീരുമാനത്തിനുമില്ല  

മൂന്നാം സീറ്റിന് വേണ്ടി കടുംപിടുത്തത്തിനില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി പാണക്കാട് ചേര്‍ന്ന ഉന്നതാധികാര യോഗത്തിന് ശേഷം മുസ്ലിം ലീഗ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന ആവശ്യം യുഡിഎഫിനുള്ളില്‍ ചര്‍ച്ച ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു തീരുമാനത്തിനും നില്‍ക്കില്ലെന്നതാണ് മുസ്ലീം ലീഗിന്റെ നിലപാട്.

കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതിന് ഒരു തടസ്സവും പാടില്ലെന്നതാണ് മുസ്ലീം ലീഗ് നിലപാടെന്നും നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

മൂന്നാം സീറ്റ് സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചയുണ്ടാകും രണ്ടാം സീറ്റ് ആവശ്യം ഉന്നയിച്ചിരിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മുമായും ചര്‍ച്ച നടക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സീറ്റിന്റെ എണ്ണം സംബന്ധിച്ച് 18 ന് ചേരുന്ന യൂഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയുണ്ടാകുമെന്നും ലീഗ് നേതാക്കള്‍ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വ്യക്തമാക്കി.

നിലവിലെ രാഷ്ട്രീയ സാഹചര്യം മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം വിശദമായി ചര്‍ച്ച ചെയ്‌തെന്നാണ് പാണക്കാട് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കേരളത്തിനകത്തും പുറത്തും അനുകൂല സാഹചര്യമാണ് യുഡിഎഫിനും യുപിഎക്കും ഉള്ളതെന്നും ലീഗ് വിലയിരുത്തി. ലീഗിന്റെ രണ്ട് എംപിമാരും എംഎല്‍എമാരുമെല്ലാം ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുത്തു.

അസാധാരണ രാഷ്ട്രീയ സാഹചര്യത്തിനെതിരെ ശക്തമായ സാന്നിധ്യം മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നാണ് ലീഗിന്റെ എംപി പികെ കുഞ്ഞാലിക്കുട്ടി പറയുന്നത്.

യുഡിഎഫില്‍ എല്ലാ കാര്യങ്ങളും സ്മൂത്തായ അന്തരീക്ഷത്തില്‍ പോകുന്നുവെന്ന് തങ്ങളും മുല്ലപ്പള്ളിയും പറഞ്ഞാല്‍ അതാണ് ഫൈനലെന്നും മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് നേരത്തെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

ഇതിനിടയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാടെത്തി തങ്ങളെ കണ്ടിരുന്നു. മൂന്നാം സീറ്റ് ആവശ്യവുമായി മുസ്ലീം ലീഗ് രംഗത്തെത്തിയതോടെ ഇതടക്കം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുല്ലപ്പള്ളിയെത്തിയതെന്ന് സൂചനയുണ്ടായിരുന്നു.

വോട്ട് ബാങ്കിന് ചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ സമസ്തയടക്കം വിഭാഗങ്ങളുടെ ആവശ്യം പരിഗണിച്ചാണ് മൂന്നാം സീറ്റിന് അവകാശവാദം ഉന്നയിക്കാനുള്ള തീരുമാനം. യോഗത്തില്‍ മുന്നാം സീറ്റെന്ന ആവശ്യമുന്നയിക്കും. യുഡിഎഫില്‍ ബന്ധം വഷളാകുന്ന രീതിയില്‍ സീറ്റിന് വേണ്ടി നില്‍ക്കേണ്ടെന്നാണ് മുസ്ലീം ലീഗിലെ പൊതു അഭിപ്രായം. അതിനാല്‍ പരസ്യമായി മൂന്നാം സീറ്റിനായി ബലം പിടിക്കാനും ആവശ്യഘട്ടത്തില്‍ വിട്ടുവീഴ്ച ചെയ്യാനുമാണ് ലീഗ് തീരുമാനിച്ചിരിക്കുന്നത്

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018