Politics

‘ഓപ്പറേഷന്‍ താമര’, ആ ശബ്ദം തന്റേതെന്ന് യെദ്യൂരപ്പയുടെ കുറ്റസമ്മതം; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് കണ്ടപ്പോള്‍ ‘രാഷ്ട്രീയം വിടാമെന്ന’ വെല്ലുവിളിയൊക്കെ വിഴുങ്ങി 

ജെഡിഎസ് എംഎല്‍എയെ പണവും പദവിയും വാഗ്ദാനം ചെയ്ത് കൂറുമാറാന്‍ ക്ഷണിച്ചത് താന്‍ തന്നെയാണെന്ന് ബിഎസ് യെദ്യൂരിയപ്പ. ജെഡിഎസ് എംഎല്‍എ നാഗന്‍ ഗൗഡയുടെ മകന്‍ ശരവണ ഗൗഡയുമായി യെദ്യൂരിയപ്പ സംസാരിക്കുന്ന ഫോണ്‍സംഭാഷണം കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പുറത്തുവിട്ടിരുന്നു.

ശബ്ദരേഖ നിഷേധിച്ച യെദ്യൂരിയപ്പ ശബ്ദം തന്റേതാണെന്ന് തെളിയിക്കാനായാല്‍ 24 മണിക്കൂറിനകം രാഷ്ട്രീയം വിടാമെന്ന് വെല്ലുവിളിച്ചിരുന്നു. എന്നാല്‍ സ്പീക്കറും സര്‍ക്കാരും അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഉറപ്പിച്ചതോടെയാണ് യെദ്യൂരയപ്പയുടെ കുറ്റസമ്മതം.

40 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ സംഭാഷണ ശകലത്തില്‍ എംഎല്‍എക്ക് 25 ലക്ഷം രൂപയും അധികാരത്തിലെത്തിയാല്‍ മന്ത്രി പദവിയും നല്‍കാമെന്നാണ് യെദ്യൂരിയപ്പയുടെ വാഗ്ദാനം.

എന്നാല്‍, ശരവണ ഗൗഡയെ കണ്ടിട്ടില്ലെന്നും കുമാരസ്വാമി ശബ്ദം അനുകരിക്കാന്‍ മിടുക്കമാണെന്നും ശബ്ദം വ്യാജമായി ഉണ്ടാക്കിയെടുത്തതാണെന്നുമായിരുന്നു യെദ്യൂരിയപ്പ പറഞ്ഞിരുന്നത്. ഇത് തിരുത്തിയാണ്‌ ദേവദുര്‍ഗയിലെ ഗസ്റ്റ് ഹൗസില്‍വച്ച് ശരവണ ഗൗഡയെ കണ്ടിരുന്നെന്ന് യ്യെൂരിയപ്പ സമ്മതിച്ചത്‌.

അതെ, ദേവദുര്‍ഗയിലെ ഗസ്റ്റ് ഹൗസില്‍വച്ച് രാത്രി 12.30ന് ഞാന്‍ ശരവണ ഗൗഡയെ കണ്ടു എന്നത് ശരിയാണ്. ഞങ്ങള്‍ ചില കാര്യങ്ങള്‍ സംസാരിച്ചു. പക്ഷേ, കുമാരസ്വാമി മൂന്നാംകിട രാഷ്ട്രീയം കളിക്കുന്നതിന്റെ ഭാഗമായി ശരവണ ഗൗഡയെ എന്റെ പക്കലേക്ക് അയക്കുകയായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു.
ബിഎസ് യെദ്യൂരിയപ്പ

എന്നാല്‍ താനാണ് ശരവണ ഗൗഡയെ പറഞ്ഞയച്ചതെന്ന ആരോപണം കുമാരസ്വാമി തള്ളി. ശരവണ ഗൗഡ സ്വയം സംഭാഷണം റെക്കോര്‍ഡ് ചെയ്ത് തന്നെ കേള്‍പ്പിക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ശരവണ ഗൗഡ ശരിവക്കുകയും ചെയ്തു.

അച്ഛനായ നായക് ഗൗഡയെ സ്വാധീനിക്കാനാണ് യദ്യൂരിയപ്പ ശരവണ ഗൗഡയെ സമീപിച്ചത്. സ്പീക്കര്‍ രമേശ് കുമാറിനെ 50 കോടി നല്‍കിയിട്ടുണ്ടെന്നും സുപ്രീംകോടതിയിലെ കാര്യങ്ങള്‍ മോഡിയും അമിത് ഷായും നോക്കിക്കൊള്ളുമെന്നും യെദ്യൂരിയപ്പ സംഭാഷണത്തിനിടെ പറയുന്നുണ്ട്.

സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പായിരുന്നു കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ യെദ്യൂരിയപ്പയുടെ ശബ്ദരേഖകള്‍ പുറത്തുവിട്ടത്. സംഭാഷണം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നരേന്ദ്രമോഡി ക്രമാനുഗതമായി ജനാധിപത്യത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ജനാധിപത്യത്തെ ബ്ലാക്മെയില്‍ ചെയ്തി തകര്‍ക്കാന്‍ മോഡി അയാളുടെ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു.

കുറ്റസമ്മതത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ യെദ്യൂരിയപ്പയോട് രാജി ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം, ജെഡിഎസ് എംഎല്‍എയായ ശ്രീനിവാസ ഗൗഡയും ബിജെപി നേതാക്കള്‍ തന്നെ വിളിച്ച് 30 കോടി വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018