Politics

നന്ദര്‍ബാറില്‍ നിന്ന് തന്നെ ഇന്ദിരാ ഗാന്ധി തുടങ്ങി; പ്രിയങ്ക ഗാന്ധിയും അവിടെ നിന്ന് തന്നെ തുടങ്ങും 

ഗാന്ധി കുടുംബവും മഹാരാഷ്ട്രയിലെ ആദിവാസി മേഖലയായ നന്ദര്‍ബാറും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധമാണ് വര്‍ഷങ്ങളായുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ആയാലും നിയമസഭ തെരഞ്ഞെടുപ്പ് ആയാലും കോണ്‍ഗ്രസ് നന്ദര്‍ബാറില്‍ നിന്നാണ് പ്രചരണം ആരംഭിക്കാറുള്ളത്. ഇന്ദിരാ ഗാന്ധിയാണ് ഈ രീതി ആരംഭിച്ചത്. സോണിയാ ഗാന്ധി അത് പിന്തുടര്‍ന്നു. പ്രിയങ്ക ഗാന്ധിയും അത് തന്നെ ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണോദ്ഘാടനം നന്ദര്‍ബാറില്‍ നിന്ന് ആരംഭിക്കാന്‍ പ്രാദേശിക നേതൃത്വം ഉയര്‍ന്ന നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനോട് അനുഭാവപൂര്‍വ്വമായ നിലപാടാണ് പ്രിയങ്കയും കോണ്‍ഗ്രസ് നേതൃത്വം എടുത്തിട്ടുള്ളതെന്നാണ് വിവരങ്ങള്‍.

നന്ദര്‍ബാറില്‍ വലിയ റാലി സംഘടിപ്പിക്കുവാനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. റാലിയോടെ പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നത് കാണാനാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് നന്ദര്‍ബാറിലെ നേതൃത്വം പറയുന്നു.

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം പ്രിയങ്ക ഗാന്ധി വനടത്തുന്ന ആദ്യ ഉത്തര്‍പ്രദേശ് സന്ദര്‍ശനം ആരംഭിച്ചു. 30 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയോടെയാണ് പ്രിയങ്ക ഗാന്ധി തന്റെ സന്ദര്‍ശനം ആരംഭിച്ചത്. പ്രിയങ്കയോടൊപ്പം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഉണ്ട്.

വിമാനത്താവളത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ആസ്ഥാനത്തേക്കാണ് പ്രിയങ്കയുടെ യാത്ര. പ്രിയങ്കയെ കാണാന്‍ വഴിനീളെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റുള്ളവരും പൂക്കളും ത്രിവര്‍ണ്ണ പതാകകളും കയ്യിലേന്തി നിന്നു.

വരുന്ന മൂന്ന് ദിവസങ്ങളില്‍ പ്രവര്‍ത്തകരുമായി പ്രിയങ്ക ഗാന്ധി സംസാരിക്കും. ഒരു ദിവസം 13മണിക്കൂറോളം പ്രവര്‍ത്തകരെ കാണുന്നതിന് വേണ്ടിയാണ് മാറ്റി വെച്ചിരിക്കുന്നത്.

നിര്‍ണായകമായ 40 ലോക്‌സഭ മണ്ഡലങ്ങളുടെ ചുമതലയുള്ളതിനാല്‍ യുപിയില്‍ തന്നെ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാകും വരും ദിവസങ്ങളില്‍ പ്രിയങ്കയുടെ ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്പി ബിഎസ്പി സഖ്യം ഉണ്ടാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെയായിരുന്നു പ്രിയങ്കയെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. അഖിലേഷ് യാദവും മായാവതിയും ഒന്നിച്ച് തെരഞ്ഞെടുപ്പ് നേരിട്ടാല്‍ നേട്ടമുണ്ടാവുമെന്നാണ് വിവിധ തെരഞ്ഞെടുപ്പ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അവര്‍ക്കൊപ്പം സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് 80 സീറ്റുകളിലും ഒന്നിച്ചു മത്സരിക്കാനിറങ്ങുന്ന കോണ്‍ഗ്രസിന് വോട്ടു പിടിക്കാനുള്ള തന്ത്രങ്ങളിലൊന്നാണ് പ്രിയങ്ക.

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ മാത്രമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യുപിയില്‍ ജയിച്ചത്. അന്ന് ആ മണ്ഡലങ്ങളില്‍ പ്രചരണത്തിനായി പ്രിയങ്ക എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും വലിയൊരു തെരഞ്ഞെടുപ്പ് ദൗത്യം പ്രിയങ്ക ഏറ്റെടുക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018