Politics

രാഹുല്‍ ഗാന്ധി മുതല്‍ ശിവസേന വരെ; മോഡി സര്‍ക്കാരിനെതിരെ പ്രതിപക്ഷ ശക്തിപ്രകടന വേദിയായി ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സമരവേദി 

രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തെ ഉറപ്പിക്കുന്ന ഒന്നായി മാറി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ നടന്ന നിരാഹാര സമരവേദി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ പങ്കെടുത്ത വേദിയിലേക്ക് ശിവസേന നേതാവ് സഞ്ജയ് റാവത്ത് എത്തിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി.

ആന്ധ്ര സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം മോഡി സര്‍ക്കാര്‍ പാലിച്ചില്ല എന്നാരോപിച്ചാണ് ചന്ദ്രബാബു നായിഡുവിന്റെ സമരം. ഡല്‍ഹിയിലെ ആന്ധ്ര ഭവനില്‍ നടന്ന സമരത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള, എന്‍,സിപി നേതാവ് മജീദ് മേമണ്‍, തൃണമൂല്‍ നേതാവ് ഡെറക് ഒബ്രയാന്‍, ഡിഎംകെ നേതാവ് തിരുച്ചി ശിവ, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, എസ്പി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് എന്നിവര്‍ പിന്തുണയറിയിച്ചെത്തി.

പ്രധാനമന്ത്രി നരേന്ദ്രമോഡി പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ പോലെയാണ് അരവിന്ദ് കെജ്രിവാള്‍ വിമര്‍ശിച്ചു. അരവിന്ദ് കെജ്രിവാള്‍ വേദി വിട്ടതിന് പിന്നാലെയാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് സമരത്തിന് പിന്തുണയുമാണ് എത്തിയത്.

ആന്ധ്രക്ക് നല്‍കാതെ അംബാനിക്ക് പണം നല്‍കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയാണെന്ന മുദ്രാവാക്യം ഈ സമരവേദിയിലും രാഹുല്‍ മുഴക്കി.

വാഗ്ദാനം പാലിക്കാത്ത മോഡി ആന്ധ്രയിലെത്തി ജനങ്ങളെയും സര്‍ക്കാരിനെയും അപമാനിച്ചുവെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു. ഇന്ന് രാത്രി 8 മണിവരെയാണ് സമരം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018