Politics

‘രാജധര്‍മ്മം’ പാലിക്കുന്നില്ല; ഗുജറാത്ത് വംശഹത്യാകാലത്തെ വാജ്‌പേയിയുടെ പ്രയോഗം ഉദ്ധരിച്ച് മോഡിക്കെതിരെ ചന്ദ്രബാബു നായിഡു; സത്യഗ്രഹ വേദിയില്‍ മന്‍മോഹന്‍സിങും 

ഗുജറാത്ത് വംശഹത്യാകാലത്ത് അന്ന് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോഡിക്കെതിരെ വാജ്‌പേയ് നടത്തിയ പ്രയോഗം ഉദ്ധരിച്ച് ചന്ദ്രബാബു നായിഡുവിന്റെ മോഡി വിമര്‍ശനം. രാജ്യത്ത് ഇപ്പോള്‍ രാജധര്‍മ്മം പാലിക്കപ്പെടുന്നില്ലെന്നാണ് ചന്ദ്രബാബു നായിഡു വിമര്‍ശിച്ചത്. ഗുജറാത്ത് വംശഹത്യയ്ക്ക് ആക്കം കൂട്ടിയതിന്റെ പേരില്‍ അന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മോഡിക്കെതിരെ വാജ്‌പേയ് നടത്തിയതായിരുന്നു ഈ പരാമര്‍ശം.

സംസ്ഥാന വിഭജനത്തിന് ശേഷം ആന്ധ്രാപ്രദേശിന് വാഗ്ദാനം ചെയ്ത പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചന്ദ്രബാബു നായിഡുവിന്റെ ഡല്‍ഹി ധര്‍ണ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോഡി ബിജെപിയില്‍ റാലി നടത്തിയതിന് മറുപടിയെന്ന നിലയിലാണ് ഡല്‍ഹിയിലെ ചന്ദ്രബാബു നായിഡുവിന്റെ സത്യാഗ്രഹം. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉള്‍പ്പടെ വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഐക്യദാര്‍ഢ്യവുമായി സത്യാഗ്രഹ വേദിയിലെത്തി. ഡല്‍ഹിയില്‍ ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യനിരയുടെ പ്രതിഫലനം കൂടിയായി ചന്ദ്രബാബു നായിഡുവിന്റെ ഏകദിന സത്യാഗ്രഹം.

ഗുജറാത്തില്‍ രാജധര്‍മ്മം പാലിക്കപ്പെട്ടില്ലെന്നാണ് മുന്‍പ്രധാനമന്ത്രി അടില്‍ ബിഹാരി വാജ്‌പേയ് പറഞ്ഞത്. ഇപ്പോള്‍ ആന്ധ്രാപ്രദേശിന്റെ കാര്യത്തിലും രാജധര്‍മം പാലിക്കാന്‍ മോഡി തയ്യാറാകുന്നില്ല. ആന്ധ്രയ്ക്ക് യഥാര്‍ത്ഥത്തില്‍ അവകാശപ്പെട്ടത് പോലും നിഷേധിക്കുന്നു. നിങ്ങള്‍ താഴെയിറങ്ങിയില്ലെങ്കില്‍ എങ്ങനെ ഇറക്കാമെന്ന് ഞങ്ങള്‍ക്കറിയാം.
ചന്ദ്രബാബു നായിഡു

എന്‍ഡിഎയുടെ ഭാഗമായിരുന്നു ചന്ദ്രബാബു നായിഡു ഒരുവര്‍ഷം മുമ്പാണ് മുന്നണി വിട്ട് പ്രതിപക്ഷ നിരയുടെ ഭാഗമായത്. ആന്ധ്രാ പ്രത്യേക പാക്കേജ് അനുവദിക്കുന്നതിലെ വീഴ്ച ആരോപിച്ചായിരുന്നു നായിഡുവിന്റെ മുന്നണി മാറ്റം.

ഇന്നലെ ആന്ധ്രയിലെ പര്യടനത്തില്‍ പ്രത്യേക പാക്കാജേിന് അപ്പുറത്തെ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആന്ധ്രയ്ക്ക് അനുവദിച്ചുവെന്നായിരുന്നു മോഡിയുടെ അവകാശവാദം.

ചന്ദ്രബാബു നായിഡുവിന്റെ ആവശ്യം ന്യായമാണെന്നും അതിനെ പിന്തുണയ്ക്കുന്നുവെന്നും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018