Politics

പ്രിയങ്ക ഗാന്ധി ഇന്ന് കളത്തിലിറങ്ങും, രാഹുലിനൊപ്പം ലക്‌നൗവില്‍ വന്‍ റാലി  

കിഴക്കന്‍ യുപിയുടെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിനു ശേഷമുളള പ്രിയങ്ക ഗാന്ധിയുടെ ആദ്യ ഉത്തര്‍ പ്രദേശ് സന്ദര്‍ശനം ഇന്ന്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ എന്നിവരോടൊപ്പമെത്തുന്ന പ്രിയങ്ക ലക്‌നൗവിലെ റാലിയില്‍ പങ്കെടുക്കും.

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിനായി വമ്പിച്ച ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്. 30 കിലോമീറ്റര്‍ നീളുന്ന റാലിയില്‍ സംസ്ഥാനത്തെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അകമ്പടിയായെത്തും. രാഹുല്‍ ഗാന്ധി ഇന്ന് തന്നെ തിരിച്ചു പോകുമെങ്കിലും പ്രിയങ്കയും സിന്ധ്യയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗങ്ങളുമായി അടുത്ത മൂന്ന് ദിവസം കൂടി ഉത്തര്‍പ്രദേശിലുണ്ടാകും. വരും ദിവസങ്ങളില്‍ വിവിധ മണ്ഡലങ്ങളിലും പ്രിയങ്ക പര്യടനം നടത്തും.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രം നേടാന്‍ കഴിഞ്ഞ സംസ്ഥാനത്ത് പ്രിയങ്കയെ കളത്തിലിറക്കുന്നതോടെ വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെയും മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിലാണ് പ്രിയങ്കയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

നിര്‍ണായകമായ 40 ലോക്സഭ മണ്ഡലങ്ങളുടെ ചുമതലയുള്ളതിനാല്‍ യുപിയില്‍ തന്നെ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാകും വരും ദിവസങ്ങളില്‍ പ്രിയങ്കയുടെ ശ്രമം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പി ബിഎസ്പി സഖ്യം ഉണ്ടാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെയായിരുന്നു പ്രിയങ്കയെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. അഖിലേഷ് യാദവും മായാവതിയും ഒന്നിച്ച് തെരഞ്ഞെടുപ്പ് നേരിട്ടാല്‍ നേട്ടമുണ്ടാവുമെന്നാണ് വിവിധ തെരഞ്ഞെടുപ്പ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അവര്‍ക്കൊപ്പം സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് 80 സീറ്റുകളിലും ഒന്നിച്ചു മത്സരിക്കാനിറങ്ങുന്ന കോണ്‍ഗ്രസിന് വോട്ടു പിടിക്കാനുള്ള തന്ത്രങ്ങളിലൊന്നാണ് പ്രിയങ്ക.

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ മാത്രമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യുപിയില്‍ ജയിച്ചത്. അന്ന് ആ മണ്ഡലങ്ങളില്‍ പ്രചരണത്തിനായി പ്രിയങ്ക എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും വലിയൊരു തെരഞ്ഞെടുപ്പ് ദൗത്യം പ്രിയങ്ക ഏറ്റെടുക്കുന്നത്.

പ്രിയങ്ക ഗാന്ധിയുടെ വരവിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ആസ്ഥാനം പുതുക്കിപണിതു കഴിഞ്ഞു. ഇന്ദിരാഗാന്ധി നേരത്തെ ഉപയോഗിച്ചിരുന്ന മുറിയാണ് പ്രിയങ്ക ഗാന്ധിക്ക് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ആസ്ഥാനമായ നെഹ്റു ഭവനില്‍ ഒരുക്കിയിട്ടുള്ളത്. ഓഫീസിലെ പുതിയ മീഡിയ റൂം പ്രിയങ്ക ഗാന്ധി ഉദ്ഘാടനം ചെയ്യും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018