Politics

പ്രിയങ്ക പ്രഭാവം, എസ്പി-ബിഎസ്പി സഖ്യത്തിന് മനംമാറ്റം; കൂടുതല്‍ സീറ്റുകള്‍ നല്‍കി കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താന്‍ നീക്കം 

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ തെരഞ്ഞടുത്തത് മുതല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വീണ്ടുമുണ്ടായ ഉണര്‍വിനെ സസൂഷ്മം നിരീക്ഷിച്ച് എസ്പി-ബിഎസ്പി സഖ്യം. പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ മുഴുവന്‍ ലോക്‌സഭ സീറ്റുകളിലും മത്സരിച്ചാല്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ വിജയസാധ്യതയെ സാരമായി ബാധിക്കും എന്ന വിലയിരുത്തല്‍ ഇരു പാര്‍ട്ടികള്‍ക്കും ഇപ്പോള്‍ ഉണ്ട്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനെ സഖ്യത്തിലേക്ക് മടക്കികൊണ്ടുവരാന്‍ എസ്പി ആഗ്രഹിക്കുന്നുണ്ട്. ബിഎസ്പി അദ്ധ്യക്ഷ എടുക്കുന്ന നിലപാടിനെ മുന്‍നിര്‍ത്തിയായിരിക്കും എസ്പി ഇക്കാര്യത്തില്‍ അവസാന തീരുമാനത്തിലെത്തുക.

12 സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാന്‍ എസ്പി-ബിഎസ്പി സഖ്യനേതാക്കള്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന് അധികം സീറ്റ് നല്‍കാന്‍ കഴിയാത്തതിനാലാണ് രണ്ടു സീറ്റുകള്‍ മാത്രം നല്‍കിയതെന്നും എന്നാല്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളിലും മത്സരിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഈ പ്രസ്താവന മാറിയ അന്തരീക്ഷത്തിന്റെ സൂചനയാണെന്നാണ് നിരീക്ഷരുടെ വിലയിരുത്തല്‍.

2009ല്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കുകയും 21 സീറ്റുകള്‍ നേടുകയും ചെയ്തിരുന്നു. അന്നത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന എസ്പിയേക്കാള്‍ രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു കുറവ്.

കോണ്‍ഗ്രസ് മികച്ച മത്സരം കാഴ്ചവെക്കുകയാണെങ്കില്‍ പ്രതിപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകള്‍ ചിതറി മാറുമോ എന്ന ഭയം എസ്പി-ബിഎസ്പി ഉണ്ടായതാണ് പുതിയ ആലോചനയുടെ കാരണം.

ഇന്ന് പ്രിയങ്ക ഗാന്ധിയുടെ ആദ്യത്തെ ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിന്റ ഭാഗമായി നടന്ന റോഡ് ഷോയ്ക്ക് മികച്ച സ്വീകരണം ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അത് കൊണ്ട് തന്നെയാണ് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഭരിക്കും എന്ന് പറയാന്‍ രാഹുല്‍ ഗാന്ധിക്ക് ധൈര്യം ലഭിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018