Politics

അമിത്ഷാ ഗോവയിലെത്തിയത് പരീക്കറുടെ കിടപ്പുമുറിയില്‍ നിന്ന് റഫേല്‍ രേഖകള്‍ ചോര്‍ത്താനെന്ന് കോണ്‍ഗ്രസ്; ‘മാധ്യമങ്ങള്‍ ചോര്‍ത്തിയ രേഖകള്‍ പരീക്കറുടെ വീട്ടില്‍ നിന്നാവാം’ 

ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ ശനിയാഴ്ച ഗോവയിലെത്തിയത് മനോഹര്‍ പരീക്കറുടെ കിടപ്പുമുറിയില്‍ നിന്ന് റഫാല്‍ രേഖ എടുക്കാനാണെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങള്‍ ചോര്‍ത്തിയ രേഖകള്‍ പരീക്കറുടെ വീട്ടില്‍ പൂഴ്ത്തിവച്ചിരുന്നവയാകാമെന്നും ഗോവ കോണ്‍ഗ്രസ് വക്താവ് ജിതേന്ദ്ര ദേശ്പ്രഭു ആരോപിച്ചു.

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മനോഹര്‍ പരീക്കറുടെ വസതിയില്‍ നിന്ന് അമിത് ഷാ കൈക്കലാക്കിയിരിക്കാം. അത് നടന്നാല്‍ അവര്‍ക്ക് പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ കഴിയും. അങ്ങനെയാണെങ്കില്‍ ബിജെപി നേതൃത്വത്തെ ഇനിയും ബ്ലീക്ക് മെയില്‍ ചെയ്യാന്‍ പരീക്കര്‍ക്ക് കഴിയാതെ വരും. ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെയും മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നപ്പോള്‍ തന്നെ പരീക്കറുടെ കിടപ്പുമുറിയില്‍ റഫേല്‍ രേകഖള്‍ ഉണ്ടെന്ന് വ്യക്തമായതാണ്.  
ജിതേന്ദ്ര ദേശ്പ്രഭു 

പരീക്കറുടെ വസതിയില്‍ 45 മിനുറ്റ് നീണ്ട കൂടിക്കാഴ്ച അമിത്ഷാ നടത്തി. കൂടിക്കാഴ്ചക്കിടെ റഫേലുമായി ബന്ധപ്പെട്ട രേഖകള്‍ അമിത്ാഷാ എടുത്തിരിക്കാം. അതിന് ശേഷമാവാം പനാജിയില്‍ ബൂത്ത് തല പ്രവര്‍ത്തകരുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തതെന്നും ജിതേന്ദ്ര ദേശ്പ്രഭു പറഞ്ഞു.

ഹിന്ദു അടക്കമുള്ള മാധ്യമങ്ങള്‍ക്ക് രേഖകള്‍ ലഭിച്ചത് പരീക്കറുടെ വസതിയില്‍ നിന്നാവാം. ഇനിയും രേഖകള്‍ ചോരാതിരിക്കുക എന്നാവാം അമിത്ഷായുടെ ലക്ഷ്യമെന്നും ജിതേന്ദ്ര ദേശ്പ്രഭു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018