Politics

കമല്‍ഹാസന്റെ പാര്‍ട്ടിയുമായി സഖ്യത്തിലെത്താന്‍ കോണ്‍ഗ്രസ് ശ്രമം; ബിജെപിയുമായി സഖ്യം ചേരാന്‍ വിജയകാന്ത് 

തമിഴ്‌നാട്ടില്‍ ആദ്യമായി തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണ് കമല്‍ഹാസനും പാര്‍ട്ടി മക്കള്‍ നീതി മയ്യവും. ബിജെപി വോട്ടുകള്‍ വിഭജിച്ചു പോവാതിരിക്കാന്‍ കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ ഭാഗമാവണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെഎസ് അഴഗിരി ആവശ്യപ്പെട്ടിരുന്നു. കമല്‍ഹാസനുമായി സഖ്യത്തിലെത്താന്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും താല്‍പര്യമുണ്ട്. അഴഗിരിയുടെ പ്രസ്താവനക്ക് പിന്നാലെ കമല്‍ഹാസന്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് സഖ്യസാധ്യത പിന്നോട്ടടിച്ചിട്ടുണ്ട്.

ഡിഎംകെയും എഐഡിഎംകെയുമായി യാതൊരു തരത്തിലുള്ള സഖ്യത്തിനുമില്ലെന്നാണ് കമല്‍ഹാസന്‍ പ്രതികരിച്ചത്. മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇൗ പ്രതികരണത്തിനെതിരെ ഡിഎംകെ നേതാക്കള്‍ രംഗതെത്തുകയും ചെയ്തു. നിലവിലെ അന്തരീക്ഷം കമല്‍ഹാസനുമായി ചേര്‍ന്ന് മുന്നോട്ട് പോകാന്‍ കഴിയുന്നതല്ലെങ്കിലും ധാരണയുണ്ടാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് കോണ്‍ഗ്രസ് ഉന്നതനേതൃത്വത്തിന്റെ നിര്‍ദേശം കോണ്‍ഗ്രസിനുണ്ട്.

അതേ സമയം മറ്റൊരു നടനായ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ എഐഡിഎംകെ-ബിജെപി സഖ്യത്തോട് അടുക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ സമ്മതിച്ചു കഴിഞ്ഞു. ഫെബ്രുവരി അവസാനത്തോടെ സഖ്യത്തില്‍ ചേരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

പാര്‍ട്ടി അദ്ധ്യക്ഷനായ വിജയകാന്ത് ഇപ്പോള്‍ വിദേശത്താണ്. തിരിച്ചെത്തിയാല്‍ സഖ്യത്തിന്റെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഡിഎംഡികെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുധീഷ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018