Politics

സീറ്റ് തന്നാല്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറെന്ന് നീലലോഹിതദാസന്‍ നാടാര്‍; ഇടതുമുന്നണി പരിഗണിക്കുമോ മുന്‍ എംപിയെ? 

കേരള ക്രൂഷ്‌ചേവ് എന്നറിയപ്പെട്ടിരുന്ന സിപിഐ നേതാവ് എംഎന്‍ ഗോവിന്ദന്‍ നായരെ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മലര്‍ത്തിയടിച്ച ഒരു മുപ്പത്തിരണ്ടുകാരനുണ്ട്. അന്നത്തെ ആ മുപ്പത്തിരണ്ടുകാരന്‍ പറയുന്നു, ഇടതുമുന്നണി സീറ്റ് തന്നാല്‍ ഇനിയും തിരുവനന്തപുരത്ത് മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന്. അന്നത്തെ ആ മുപ്പത്തിരണ്ടുകാരന്റെ പേര് നീലലോഹിതദാസന്‍ നാടാര്‍. പിന്നീട് കേരളത്തില്‍ മന്ത്രിയാവുകയും ചെയ്തു നീലലോഹിതദാസന്‍ നാടാര്‍.

1979ലാണ് എംഎന്‍ ഗോവിന്ദന്‍നായരെ കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി അംഗമായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ തന്റെ കന്നിമത്സരത്തില്‍ തോല്‍പ്പിച്ചത്. ഒരു ലക്ഷം വോട്ടിനാണ് നീലലോഹിതദാസന്‍ നാടാരുടെ വിജയം. പിന്നീട് ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ എ ചാള്‍സിനോട് പരാജയപ്പെട്ടു. പിന്നീട് ഒരു മുന്നണിയുടേയും ഭാഗമാവാതെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി 2009ലും മണ്ഡലത്തില്‍ മത്സരത്തിനിറങ്ങി. അന്ന് വിജയിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും 85000 വോട്ട് നേടി.

മണ്ഡലത്തിനകത്തെ വ്യക്തിബന്ധങ്ങളും നാടാര്‍ വോട്ട് ബാങ്കുമാണ് നീലലോഹിതദാസന്‍ നാടാരുടെ ബലം. ഇത്തവണ കോണ്‍ഗ്രസിനോടും ബിജെപിയോടും ഏറ്റുമുട്ടി വേണം ഇടതുമുന്നണിക്ക് വിജയിക്കുവാന്‍. അത് കൊണ്ടാണ് തങ്ങള്‍ക്ക് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയാവണമെന്ന് സിപിഐഎം സിപിഐയോട് ആവശ്യപ്പെട്ടത്.

നിലവില്‍ ജനതാദള്‍ എസ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് നീലന്‍. സിപിഐ സീറ്റ് തന്നാല്‍ മത്സരിക്കാന്‍ നീലന്‍ ഉണ്ടാവുമെന്ന് ജനതാദള്‍ എസ് മുന്നണിയെ അറിയിച്ചിട്ടുണ്ട്. എന്തു വിലകൊടുത്തും വിജയമുറപ്പിക്കണമെന്ന് ഇടതുമുന്നണി തീരുമാനിച്ചാല്‍ നീലലോഹിതദാസന്‍ നാടാരെ പരിഗണിക്കാതിരിക്കാനാവില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018