Politics

‘ചാലക്കുടിയില്ലെങ്കില്‍ മത്സരിക്കില്ല’; 2014ലെ ഹൈക്കമാന്‍ഡിന്റെ വെച്ചുമാറല്‍ തീരുമാനം ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കാതെയെന്ന് ധനപാലന്‍  

കെ പി ധനപാലന്‍  
കെ പി ധനപാലന്‍  

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി സീറ്റ് ലഭിച്ചാല്‍ മാത്രമേ മത്സരരംഗത്തിറങ്ങൂ എന്ന് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ധനപാലന്‍. കഴിഞ്ഞ തവണ പി സി ചാക്കോയുമായി സീറ്റ് വെച്ച് മാറാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കാതെയായിരുന്നു. തൃശൂര്‍ക്ക് മാറ്റിയപ്പോള്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞതാണ്. രണ്ട് സീറ്റും നേടാന്‍ മത്സരിച്ചേ മതിയാകൂ എന്ന് ആവശ്യപ്പെട്ടു. ഇത്തവണ ചാലക്കുടിയില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന കാര്യം നേതൃത്വത്തേയും ഹൈക്കമാന്‍ഡിനേയും അറിയിച്ചിട്ടുണ്ടെന്നും കെ പി ധനപാലന്‍ വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധനപാലന്റെ പ്രതികരണം.

2009-14 കാലഘട്ടത്തില്‍ ചാലക്കുടി എംപി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്താനും ജനങ്ങളും അംഗീകാരം നേടാനുമായി എന്നാണ് വിശ്വാസം. വീണ്ടും അവസരം ലഭിക്കുമെന്നാണ് കരുതിയത്. പക്ഷെ ചാക്കോയുമായി സീറ്റ് വെച്ചുമാറാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കാതെയെടുത്ത തീരുമാനമായിരുന്നു അത്.  
കെ പി ധനപാലന്‍  

ചാലക്കുടിയില്‍ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതെങ്കില്‍ അത് അംഗീകരിക്കും. അയാള്‍ക്കായി പ്രവര്‍ത്തിക്കും. ഇത്തവണ തന്റെ ആവശ്യം പാര്‍ട്ടി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ പി ധനപാലന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലുള്ളത് 2009ന് സമാനമായ രാഷ്ട്രീയ അന്തരീക്ഷമാണ്. അത്രത്തോളം ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മികച്ച 16 സീറ്റ് വരെ നേടാനാകുമെന്നും ധനപാലന്‍ പറഞ്ഞു.

2009ല്‍ ചാലക്കുടി എപിയായിരുന്ന ധനപാലന് 2014ല്‍ തൃശൂര്‍ സീറ്റ് നല്‍കിയത് തൃശൂര്‍ എംപിയായിരുന്ന പി സി ചാക്കോയുടെ ആവശ്യപ്രകാരമായിരുന്നു. ഇരു സീറ്റുകളിലും കോണ്‍ഗ്രസ് തോറ്റു. തൃശൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥി സി എന്‍ ജയദേവനും ചാലക്കുടിയില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച നടന്‍ ഇന്നസെന്റും തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ചാലക്കുടിയില്‍ വി എം സുധീരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചനകളുണ്ട്. മുന്നണി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന നിലപാടിലാണ് ഇന്നസെന്റ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018