Politics

തിരുവനന്തപുരത്ത് കുമ്മനവും സുരേഷ് ഗോപിയും, ആറ്റിങ്ങലില്‍ ശോഭ, തൃശൂരില്‍ കെ സുരേന്ദ്രന്‍; ഒരു മണ്ഡലത്തില്‍ മൂന്ന് പേരടങ്ങിയ ബിജെപിയുടെ സാധ്യത പട്ടിക തയ്യാര്‍  

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയ്യാറാക്കി ബിജെപി. പട്ടിക കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഒരു മണ്ഡലത്തില്‍ മൂന്ന് നേതാക്കളുടെ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്.

തിരുവനന്തപുരത്ത് സുരേഷ് ഗോപിയുടേയും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേയും പേരുകളാണ് സാധ്യത പട്ടികയിലുള്ളത്. ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രനാണ് പട്ടികയില്‍ ഒന്നാമതുള്ളത്. പത്തനംതിട്ടയില്‍ എംടി രമേശിന്റെ പേരു പട്ടികയിലുണ്ട്. തൃശൂരില്‍ കെ സുരേന്ദ്രനും എഎന്‍ രാധാകൃഷ്ണനും സാധ്യതാ പട്ടികയിലുണ്ട്.

തൃശൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കാന്‍ ബിജെപി തയ്യാറായേക്കും പക്ഷേ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കണമെന്ന് മാത്രം. നിലവില്‍ സീറ്റില്‍ ബിജെപി തന്നെ മല്‍സരിക്കാനാണ് തീരുമാനം.

ഘടക കക്ഷികളുമായി ഏകദേശ ധാരണയായെന്നും ബിഡിജെഎസുമായി സീറ്റു തര്‍ക്കം പരിഹരിച്ചെന്നും ബിജെപി സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നു.

പി പി മുകുന്ദന്‍ തിരുവനന്തപുരത്ത് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സ്വതന്ത്രനായി താന്‍ മത്സരിക്കുമെന്നും ശിവസേന അടക്കമുള്ളവരുടെ പിന്തുണയുണ്ടെന്നും മുകുന്ദന്‍ പറഞ്ഞിരുന്നു.

പാര്‍ട്ടി അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയാണ് സ്ഥാനാര്‍ത്ഥിയാകുമെന്ന് മുകുന്ദന്‍ പ്രഖ്യാപിച്ചത്. ശബരിമല പ്രശ്നം മുതലാക്കുന്ന ശ്രീധരന്‍പിള്ള അമ്പേ പരാജയപ്പെട്ടെന്നാണ് മുകുന്ദന്റെ വിമര്‍ശനം. നിലപാട് പലതവണ മാറ്റിയത് അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും മുകുന്ദന്‍ ആരോപിച്ചു. ഇത്തരം അസംതൃപ്ത വിഭാഗങ്ങളെ ഒപ്പം നിര്‍ത്തി പാര്‍ട്ടിയിലേക്ക് തിരിച്ചു വരാനുള്ള സമ്മര്‍ദ്ദ നീക്കം കൂടിയാണ് മുകുന്ദന്‍ നടത്തുന്നത്.

ബിജെപിയിലേക്ക് തിരിച്ചു വരാന്‍ പിപി മുകുന്ദന്‍ ശ്രമം നടത്തിയിരുന്നു. വി മുരളീധരന്‍ പക്ഷമാണ് അതിനെ എതിര്‍ത്തത്. വീണ്ടും മൗനത്തിലായ മുകുന്ദന്‍ ശബരിമല പ്രക്ഷോഭ കാലത്ത് ബിജെപിയുമായും കര്‍മ്മസമിതിയുമായും അടുത്തു. അത് വഴി തിരിച്ചു വരാനായിരുന്നു ശ്രമം. ശ്രീധരന്‍പിള്ള അദ്ധ്യക്ഷനായതിന് ശേഷവും പാര്‍ട്ടിയില്‍ മുകുന്ദന് കാര്യമായ പരിഗണന കിട്ടിയില്ല. ഇക്കാരണത്താലാണ് ശ്രീധരന്‍പിള്ളക്കെതിരെയും വിമര്‍ശനം ഉന്നയിക്കുന്നത്. ബിജെപിയുടെ സംഘടനാസെക്രട്ടറിയായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ച മുകുന്ദന് തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ക്കിടയില്‍ നേരിട്ട് സ്വാധീനമുണ്ട്. ഇതുപയോഗിച്ച് വോട്ട് സമാഹരിക്കാനാണ് മുകുന്ദന്റെ നീക്കം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018