Politics

പത്തനംതിട്ടയില്‍ മത്സരിക്കാനൊരുങ്ങി പി സി ജോര്‍ജ്; ‘യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ ജനപക്ഷം അഞ്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും’  

പി സി ജോര്‍ജ്  
പി സി ജോര്‍ജ്  

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിച്ചേക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ കേരള ജനപക്ഷത്തിന്റെ അഞ്ച് സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുമെന്ന് പി സി ജോര്‍ജ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് മാണിയില്‍ നിന്നും പിജെ ജോസഫിന് പുറത്തുവരേണ്ടി വരും. ആ സമയത്ത് അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പിസി ജോര്‍ജ് പറഞ്ഞു. മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കേരള ജനപക്ഷം നേതാവിന്റെ പ്രതികരണം.

രണ്ട് മുതല്‍ അഞ്ച് വരെ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുണ്ടാകും. എന്റെ നിയോജക മണ്ഡലം പത്തനംതിട്ടയാണ്. അവിടെത്തന്നെ മത്സരിക്കാനുള്ള സാധ്യതയാണ് ഞാന്‍ കാണുന്നത്.   
പി സി ജോര്‍ജ്  
കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് താന്‍ നല്‍കിയ കത്തിന് ഇതുവരെ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പി സി ജോര്‍ജിന്റെ പുതിയ നീക്കം.   

കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, ചാലക്കുടി മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടെന്ന് പിസി ജോര്‍ജ് അവകാശപ്പെട്ടു. അപമാനിതനാകാന്‍ ആഗ്രഹം ഇല്ലാത്തതുകൊണ്ടാണ് ചര്‍ച്ചയ്ക്ക് യുഡിഎഫിന് കത്ത് നല്‍കാതെ കോണ്‍ഗ്രസിന് കത്ത് നല്‍കിയത്. പി ജെ ജോസഫ് പറയുന്നയാളെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ജോസ് കെ മാണിയെ അംഗീകരിച്ച് പി ജെ ജോസഫ് തുടരാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിനൊപ്പമുള്ള അസംതൃപ്തരെ ഉള്‍ക്കൊള്ളുന്ന സംവിധാനമൊരുക്കാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്നും ജനപക്ഷം നേതാവ് കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018