ജനപ്രീതിയുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒന്നാം സ്ഥാനത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയാണെന്ന് ഏഷ്യാനെറ്റ്- എഇസഡ് റിസേര്‍ച്ച് പാട്ണര്‍ഷിപ്പ് സര്‍വ്വേ. 24 ശതമാനം പേര് ഉമ്മന്‍ ചാണ്ടിയെ ഇഷ്ടനേതാവായി ചൂണ്ടിക്കാട്ടിയെന്ന് സര്‍വ്വേ പറയുന്നു. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും 21 ശതമാനം പേര് വീതവും തെക്കന്‍ മേഖലയില്‍ 30 ശതമാനം പേരും മുന്‍ മുഖ്യമന്ത്രിയെ പിന്തുണച്ചു.
മൂന്ന് ശതമാനം പിന്തുണയുടെ കുറവില്‍ മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് രണ്ടാമതായി. 21 ശതമാനം പേരാണ് വി എസിനെ ഇഷ്ടനേതാവായി കരുതുന്നത്. വടക്കന്‍ കേരളത്തില്‍ 15ഉം, മധ്യകേരളത്തില്‍ 20ഉം തെക്കന്‍ കേരളത്തില്‍ 28 ശതമാനം പേരും വിഎസിനൊപ്പമാണ്.
ഇഷ്ടനേതാക്കളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് മുഖ്യമന്ത്രി പിണറായി വിജയന്. 18 ശതമാനം പേരുടെ ജനപ്രീതിയാണ് മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിക്കുള്ളത്. വടക്കന്‍ കേരളത്തില്‍ 18ഉം, മധ്യകേരളത്തില്‍ 16ഉം തെക്കന്‍ കേരളത്തില്‍ 20 ശതമാനം പേരും പിണറായിയെ പിന്തുണയ്ക്കുന്നു.
ജനപ്രീതിയില്‍ എട്ട് ശതമാനം പിന്തുണയുമായി നാലാം സ്ഥാനത്താണ് രമേശ് ചെന്നിത്തല. വടക്കന്‍ കേരളത്തില്‍ 9ഉം, മധ്യകേരളത്തില്‍ 14ഉം തെക്കന്‍ കേരളത്തില്‍ 2 ശതമാനം പേരും പ്രതിപക്ഷ നേതാവിനെ പിന്തുണയ്ക്കുന്നു.