Politics

കൊല്‍ക്കത്തയ്ക്ക് പിന്നാലെ ഡല്‍ഹിയില്‍ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി ആംആദ്മി; മമതയും നായിഡുവും പങ്കെടുക്കും; കോണ്‍ഗ്രസ് വിട്ടുനില്‍ക്കും 

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മഹാറാലിക്ക് പിന്നാലെ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് വേദി ഒരുക്കി ആംആദ്മിയും. 'സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയിലെ ജന്തര്‍ മന്ദറിലാണ് റാലി നടത്തുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ നടക്കുന്ന റാലിയില്‍ മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുമെന്നാണ് സൂചന.

അതേസമയം, എസ്പി, ബിഎസ്പി, എന്‍സിപി, ഡിഎംകെ തുടങ്ങിയവര്‍ പങ്കെടുക്കും. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, എന്‍സിപി നേതാക്കളായ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ഡിഎംകെ നേതാവ് കനിമൊഴി എന്നിവരും റാലിയില്‍ പങ്കെടുത്തേക്കും. ലോക്‌സഭാ സമ്മേളനത്തിന് ശേഷം വിവിധ എംപിമാരും റാലിയുടെ ഭാഗമാകും.

ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ എഎപി സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള നിലപാട് പാര്‍ട്ടി സ്ഥിരീകരിച്ചിട്ടില്ല.

ഇന്നലെ വൈകിട്ട് തന്നെ റാലിയില്‍ പങ്കെടുക്കാനായി മമത ഡല്‍ഹിയിലെത്തി. ഇനി അധികാരത്തില്‍ എത്തില്ലെന്ന് നരേന്ദ്ര മോഡിക്ക് അറിയാം. രാജ്യത്തിന് ഒരു മാറ്റം അനിവാര്യമാണ്. ജനാധിപത്യവും കൂടിച്ചേരലുമുള്ള ഒരു ഐക്യരാഷ്ട്രത്തെയാണ് ജനങ്ങള്‍ക്ക് ആവശ്യമെന്നും മമത പറഞ്ഞു.

രാജ്യം നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികള്‍ ജീവന്‍ നല്‍കി നേടിത്തന്ന സ്വാതന്ത്ര്യം മോഡി- അമിത് ഷാ സഖ്യം തകര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത ബ്രിഗേഡ് റോഡില്‍ നടന്ന പ്രതിപക്ഷ റാലിയില്‍ 23 ല്‍ അധികം പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018