Politics

റഫേല്‍ തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്ന് 59 ശതമാനം പേര്‍; പ്രളയദുരിതാശ്വാസത്തില്‍ 48 ശതമാനം പേര്‍ സര്‍ക്കാരിനൊപ്പമെന്ന് ഏഷ്യാനെറ്റ് സര്‍വ്വേ

പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഇടപെടല്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്ന റഫേല്‍ കരാര്‍ സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഏഷ്യാനെറ്റ്- എഇസഡ് റിസേര്‍ച്ച് പാട്ണര്‍ഷിപ്പ് സര്‍വ്വേ. 22 ശതമാനം പേര്‍ റഫേല്‍ ഇടപാട് ഇലക്ഷനെ സ്വാധീനിക്കുമെന്നും 37 ശതമാനം പേര്‍ സ്വാധീനിച്ചേക്കാമെന്നും പ്രതികരിച്ചതായി സര്‍വ്വേ പറയുന്നു.

പ്രളയ പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തിന് 47 ശതമാനം പേര്‍ പിന്തുണയറിയിച്ചു. വളരെ നല്ലതാണെന്ന് 16 ശതമാനം പേരും നല്ലതെന്ന് 31 ശതമാനം അഭിപ്രായപ്പെട്ടു.

റഫേല്‍ തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്ന് 59 ശതമാനം പേര്‍; പ്രളയദുരിതാശ്വാസത്തില്‍ 48 ശതമാനം പേര്‍ സര്‍ക്കാരിനൊപ്പമെന്ന് ഏഷ്യാനെറ്റ് സര്‍വ്വേ
Asianet

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല സ്ത്രീപ്രവേശനം മുഖ്യവിഷയമാകുമെന്നും സര്‍വ്വേയിലുണ്ട്. 64 ശതമാനം ആളുകള്‍ ശബരിമല തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് അഭിപ്രായപ്പെട്ടതായി സര്‍വ്വേഫലങ്ങള്‍ പറയുന്നു.

25 ശതമാനം പേര്‍ ഇന്ധനവില വര്‍ധനയാകും മുഖ്യവിഷയമെന്ന് ചൂണ്ടിക്കാട്ടി. നോട്ട് നിരോധനമായിരിക്കും ഇലക്ഷനെ സ്വാധീനിക്കുക 15 ശതമാനം പേര്‍ നോട്ട് നിരോധനം നിര്‍ണായകമാകുമെന്ന് പ്രതികരിച്ചു. ആറ് ശതമാനം പേര്‍ മുത്തലാഖ് വിഷയവും അഞ്ച് ശതമാനം പേര്‍ രാമക്ഷേത്രവും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെട്ടു.

റഫേല്‍ തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്ന് 59 ശതമാനം പേര്‍; പ്രളയദുരിതാശ്വാസത്തില്‍ 48 ശതമാനം പേര്‍ സര്‍ക്കാരിനൊപ്പമെന്ന് ഏഷ്യാനെറ്റ് സര്‍വ്വേ
Asianet

സംസ്ഥാനത്ത് 54 ശതമാനം പേര്‍ ശബരിമല സ്ത്രീ പ്രവേശനം പ്രധാനപ്രശ്‌നമാണെന്ന് പറഞ്ഞതായി സര്‍വ്വേ അവകാശപ്പെടുന്നുണ്ട്. വടക്കന്‍ കേരളത്തില്‍ 51 ശതമാനം പേരും മധ്യകേരളത്തില്‍ 50 ശതമാനം പേരും തെക്കന്‍ മേഖലയില്‍ 59 പേരും ഇക്കാര്യം സൂചിപ്പിച്ചെന്നും സര്‍വ്വേയിലുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018