Politics

‘യുഡിഎഫിന് 16 സീറ്റ് വരെ കിട്ടിയേക്കും’; എല്‍ഡിഎഫിന് 3 മുതല്‍ 5 വരെയെന്ന് ഏഷ്യാനെറ്റ് സര്‍വ്വേ  

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് 14 മുതല്‍ 16 സീറ്റുകള്‍ വരെ നേടിയേക്കുമെന്ന് ഏഷ്യാനെറ്റ്- എഇസഡ് റിസേര്‍ച്ച് പാട്ണര്‍ഷിപ്പ് സര്‍വ്വേ. യുഡിഎഫ് ആകെ രേഖപ്പെടുത്തുന്ന വോട്ടില്‍ 44 ശതമാനം വോട്ട് നേടുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.

മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ എല്‍ഡിഎഫിന് ലഭിച്ചേക്കും. ഇടതുപക്ഷത്തിന് 30 ശതമാനം വോട്ട് വിഹിതമാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ ഒരു സീറ്റില്‍ വരെയാണ് വിജയസാധ്യത കല്‍പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ 18 ശതമാനം വോട്ട് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും സര്‍വ്വേ അവകാശപ്പെടുന്നു.

‘യുഡിഎഫിന് 16 സീറ്റ് വരെ കിട്ടിയേക്കും’; എല്‍ഡിഎഫിന് 3 മുതല്‍ 5 വരെയെന്ന് ഏഷ്യാനെറ്റ് സര്‍വ്വേ  
Asianet

വടക്കന്‍ കേരളം യുഡിഎഫിനൊപ്പമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് ഏഴോ എട്ടോ സീറ്റ് നേടും. എല്‍ഡിഎഫിന് സീറ്റ് കിട്ടാതിരിക്കുകയോ ഒന്നില്‍ ഒതുങ്ങുകയോ ചെയ്യുമെന്നും പഠനം പറയുന്നു.

മധ്യകേരളത്തില്‍ യുഡിഎഫിന്റെ തിരിച്ചു വരവാണ് സര്‍വ്വേ പ്രവചിക്കുന്നത്. നാലോ അഞ്ചോ സീറ്റ് യുഡിഎഫ് നേടുമ്പോള്‍ എല്‍ഡിഎഫിന് സീറ്റ് കിട്ടാതിരിക്കുകയോ ഒന്ന് മാത്രം ലഭിക്കുകയോ ചെയ്യും.

തെക്കന്‍ കേരളത്തിലാണ് ബിജെപി ലോക്‌സഭാ അക്കൗണ്ട് തുറക്കുമെന്ന പ്രവചിക്കുന്നത്. സീറ്റ് കിട്ടാതിരിക്കാനും സാധ്യതയുണ്ട്. യുഡിഎഫിന് മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ ലഭിച്ചേക്കും. ഇടതുപക്ഷത്തിന് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ കിട്ടിയേക്കുമെന്നും ഏഷ്യാനെറ്റ് സര്‍വ്വേ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018