Politics

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമന്‍സ് പാര്‍ട്ടിയും; 283 സീറ്റില്‍ മത്സരിക്കും; ‘50 ശതമാനം സ്ത്രീ സംവരണത്തിന് ശ്രമിക്കും’  

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 283 സീറ്റുകളില്‍ മത്സരിക്കുമെന്ന് ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രീയ പാര്‍ട്ടിയായ നാഷണല്‍ വിമന്‍സ് പാര്‍ട്ടി (എന്‍.ഡബ്ലൂ.പി). ലോക്‌സഭയില്‍ 50 ശതമാനം സ്ത്രീ സംവരണത്തിനായി ശ്രമിക്കുമെന്നും പാര്‍ട്ടി അറിയിച്ചു.

രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനമാണ് സ്ത്രീകളുള്ളത്. എന്നാല്‍ പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യം 11 ശതമാനം മാത്രമാണ്. സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്താനുള്ള നിയമങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമേ മനസ്സിലാകൂ എന്നും പാർട്ടിക്ക് നേതൃത്വം നല്‍കുന്ന ശ്വേത ഷെട്ടി പറയുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ എന്‍ജിഒയില്‍ ജോലി ചെയ്തവരും അടിസ്ഥാന പരിചയമുള്ളവരുമാണെന്നും ഷെട്ടി പറഞ്ഞു. നിരവധി ഐഎഎസ് ഓഫീസര്‍മാരും പാര്‍ട്ടിയിലേക്ക് എത്തിയിട്ടുണ്ട്.

ഹൈദരാബാദ് സ്വദേശിയായ ഡോക്ടർ ശ്വേത ഷെട്ടിയാണ് കഴിഞ്ഞ ഡിസംബറില്‍ പാര്‍ട്ടിക്ക് രൂപം നല്‍കിയത്. മുന്‍ രാഷ്ട്രപതി ആര്‍ വെങ്കിട്ടരാമന്റെ മകള്‍ പദ്മ വെങ്കിട്ടരാമന്‍, ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ സഹോദരി നൈന ജഡേജ എന്നിവരും പാര്‍ട്ടിയിലെ അംഗങ്ങളാണ്.

കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി പദ്ധതിയിട്ടിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്താന്‍ തയ്യാറല്ലാത്തതിനാല്‍ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണ സമൂഹമാധ്യമങ്ങളുപയോഗിച്ചുള്ള പ്രചാരണമാണ് ഉദ്ദേശിക്കുന്നത്. എന്‍ജിഒയില്‍ ജോലി ചെയ്തവര്‍ക്ക് പ്രാദേശിക ഘടകങ്ങളുമായി അടുപ്പമുണ്ടെന്നും അത് ഗുണം ചെയ്യുമെന്നും ഷെട്ടി പ്രതികരിച്ചു.

ഹൈദരാബാദില്‍ മാത്രമായി പാര്‍ട്ടിക്ക് 1.4 ലക്ഷം അംഗങ്ങളുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. യുഎസിലെ നാഷണല്‍ വിമന്‍സ് പാര്‍ട്ടിയെ മാതൃകയാക്കി അതേപേരിലാണ് പാര്‍ട്ടി രൂപംകൊണ്ടത്. പാര്‍ട്ടി ഓഫ് മദേഴ്‌സ് (അമ്മമാരുടെ പാര്‍ട്ടി) എന്നാണ് ടാഗ്‌ലൈന്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018