Politics

‘ആരാണോ ട്രൗസറും ലാത്തിയുമായി നടക്കുന്നത്, അവരാണ് വെറുപ്പ് പടര്‍ത്തുന്നത്’; ആര്‍എസ്എസിനെതിരെ രാഹുല്‍ ഗാന്ധി 

സമൂഹത്തില്‍ വെറുപ്പ് പടര്‍ത്തുന്നത് ആര്‍എസ്എസ് ആണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആരാണോ കാലത്ത് ട്രൗസര്‍ ധരിക്കുകയും കയ്യില്‍ ലാത്തിയും കൊണ്ടുനടക്കുന്നത് അവര്‍ വെറുപ്പ് മാത്രമാണ് പടര്‍ത്തുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. രാഷ്ട്രീയ സേവാദള്‍ ദേശീയ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ഇന്ത്യ ഇപ്പോള്‍ പ്രത്യയശാസ്ത്ര പോരാട്ടത്തിന്റെ ഭൂമികയാണ്. ഒരു ഭാഗത്ത് വെറുപ്പ് പടര്‍ത്തുന്ന ബിജെപിയും ആര്‍എസ്എസും മറുഭാഗത്ത് സ്‌നേഹവും സമാധാനവും പടര്‍ത്തുന്ന പ്രത്യയശാസ്ത്രവും. കോണ്‍ഗ്രസ് സ്‌നേഹവും സൗഹാര്‍ദവും പടര്‍ത്താനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ എഴുപത് വര്‍ഷമായി രാജ്യത്ത് ഒന്നും നടന്നിട്ടില്ല എന്ന മോഡിയുടെ പ്രസ്താവനക്കെതിരെയും രാഹുല്‍ പ്രതികരിച്ചു.

അതായത് അദ്ദേഹം പറയുന്നത് മഹാത്മാ ഗാന്ധി ഒന്നും ചെയ്തിട്ടില്ലെന്നാണ്, സര്‍ദാര്‍ പട്ടേല്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ്, ജവഹര്‍ലാല്‍ നെഹ്രു ഒന്നും ചെയ്തിട്ടില്ലെന്നാണ്, അംബേദ്ക്കര്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ്. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ജനങ്ങള്‍ എന്നിവര്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ്.  
രാഹുല്‍ ഗാന്ധി 

മോഡിക്കൊരു ധാരണയുണ്ട്, താന്‍ പ്രധാനമന്ത്രിയായതിന് ശേഷം ഇന്ത്യ മാറിയെന്ന്. മോഡിയുടെ പ്രസ്താവനകള്‍ രാജ്യത്തെ ഓരോ പൗരനെയും അപമാനിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018