Politics

എംഎല്‍എമാരെ മത്സരിപ്പിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ല, രണ്ടുവട്ടം തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് വേണ്ടിവന്നാല്‍ ഇളവെന്ന് കോടിയേരി; പട്ടികയില്‍ കൂടുതല്‍ വനിതകള്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരെ മത്സരിപ്പിക്കില്ലെന്ന് സിപിഐഎം തീരുമാനിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിജയം ഉറപ്പിക്കാന്‍ ആവശ്യമെങ്കില്‍ എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികളാകുന്നത് പരിഗണിക്കേണ്ടി വരും.എന്നാല്‍ മന്ത്രിമാര്‍ മല്‍സരിക്കേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ബിജെപിയുടെ ആരും ജയിക്കില്ലെന്നും കോടിയേരി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ രണ്ടുവട്ടം മത്സരിച്ചവര്‍ക്ക് ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഇളവ് നല്‍കും. കൂടുതല്‍ വനിതകള്‍ പട്ടികയില്‍ ഉണ്ടാകും. തിരുവനന്തപുരത്തും എറണാകുളത്തും പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും എന്‍എസ്എസ് സര്‍ക്കാര്‍ വിരുദ്ധ നിലപാട് മാറ്റേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു.

മൂന്നാറില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.സബ് കലക്ടറെ എംഎല്‍എ എസ് രാജേന്ദ്രന്‍ അപമാനിച്ച നിലപാട് തെറ്റാണ്. ഹൈക്കോടതി നിര്‍ദേശം പാലിച്ച സബ്കലക്ടറുടെ നടപടിയില്‍ തെറ്റില്ല.

സിപിഐഎം ഓഫിസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണിന്റെ നടപടി തെറ്റാണെങ്കിലും അച്ചടക്കനടപടി ഒഴിവാക്കിയതാണ്. പാര്‍ട്ടിക്ക് വൈരനിര്യാതന ബുദ്ധിയില്ല. യുവ വനിതാ ഐപിഎസ് ഓഫിസര്‍ എന്ന പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ നടപടി ഒഴിവാക്കിയത്. സര്‍ക്കാരിന്റെ സദുദ്ദേശം പാര്‍ട്ടി ഉള്‍ക്കൊള്ളുന്നുവെന്നും കോടിയേരി വിശദമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018