Politics

മത്സരിക്കാനില്ല, ശ്രദ്ധ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പാര്‍ട്ടിയെ ശക്തിപെടുത്തുന്നതിലും; നയം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി. ശ്രദ്ധ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പാര്‍ട്ടിയെ ശക്തിപെടുത്തുന്നതിലും. ലക്‌നൗവിലെ പാര്‍ട്ടി പ്രവര്‍ത്തകരോടാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ മൂന്നു ദിവസമായി യുപിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടികാഴ്ച നടത്തുകയായിരുന്നു പ്രിയങ്ക.

കിഴക്കന്‍ യുപിയുടെ തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത ശേഷം പ്രിയങ്ക ഗാന്ധി മത്സരരംഗത്തുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത്തവണ സോണിയ ഗാന്ധി മാറി നിന്ന് പകരം റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ മത്സര രംഗത്തേക്ക് താന്‍ ഇല്ലെന്ന് അവര്‍ വ്യക്തമാക്കി. ലഖ്‌നൗ, നെഹ്‌റു പ്രതിനിധാനം ചെയ്തിരുന്ന ഫൂല്‍പൂര്‍ എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന അണികളുടെ ആവശ്യവും പ്രിയങ്ക തളളി. ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയെ ശക്തിപെടുത്തുന്നതില്‍ മാത്രമാണ് തന്റെ ശ്രദ്ധയെന്ന് അവര്‍ വ്യക്തമാക്കി. ഇതോടെ റായബറേലിയില്‍ സോണിയ തന്നെ ഇത്തവണയും സ്ഥാനാര്‍ത്ഥിയാകുമെന്നുറപ്പായി.

താഴെത്തട്ടിലുളള പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ സജീവമാക്കുകയാണ് തന്റെ ദൗത്യം, താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ മറ്റ് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആകില്ലെന്നും അവര്‍ പറഞ്ഞു.

വാരണാസിയില്‍ മോഡിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. യുപിയിലെ പല മണ്ഡലങ്ങളിലും പ്രിയങ്കയുടെ പേര് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് വന്നിരുന്നു.

കിഴക്കന്‍ യുപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള ഐഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശം. കോണ്‍ഗ്രസിന്റെ യുപിയിലെ സിറ്റിങ് സീറ്റായ റായബറേലി, അമേത്തി, എന്നിവയും, വാരാണസി, സുല്‍ത്താന്‍പൂര്‍, ഗൊരഖ്പൂര്‍, ഫുല്‍പൂര്‍, അലഹബാദ് തുടങ്ങിയ മണ്ഡലങ്ങളുടെയും ചുമതല പ്രിയങ്കക്കാണ്.

യുപിയില്‍ കോണ്‍ഗ്രസിനെ പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും ചേര്‍ന്ന ശക്തിപെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018