Politics

‘ദേവഗൗഡ ഉടന്‍ മരിക്കും; കുമാരസ്വാമി മഹാരോഗി’; കര്‍ണാടകയില്‍ വീണ്ടും ശബ്ദരേഖാ വിവാദം; യെദ്യൂരപ്പയ്ക്ക് പിന്നാലെ ഓഫറുമായി ബിജെപി എംഎല്‍എയും, സാബ് എത്രവേണമെങ്കിലും തരും 

കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാനായി ബിജെപി നടത്തുന്ന ഓപറേഷന്‍ താമരയുമായി ബന്ധപ്പെട്ട ശബ്ദസന്ദേശ വിവാദങ്ങളില്‍ പുതിയ വെളിപ്പെടുത്തല്‍. എച്ച്ഡി. ദേവഗൗഡ ഉടനെ മരിക്കുമെന്നും കുമാരസ്വാമി അസുഖബാധിതനാണെന്നും ജെഡിഎസ് വൈകാതെ ചരിത്രമായി മാറുമെന്നും പറയുന്ന ബിജെപി എംഎല്‍എയുടെ സന്ദേശം പുറത്തായി.

ജെഡിഎസ് എംഎല്‍എയുടെ മകനുമായി ബിജെപി എംഎല്‍എ പ്രീതം ഗൗഡ വിലപേശുന്നതാണ് പുറത്തായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂറുമാറ്റാന്‍ ബിജെപി കര്‍ണാടക അധ്യക്ഷന്‍ യെദ്യൂരിയപ്പ 25 കോടി വാഗ്ദാനം ചെയ്യുന്ന ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭയില്‍ പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് പ്രീതം ഗൗഡയുടെ പുതിയ സന്ദേശം പുറത്തായത്.

'സാബ്' എത്ര തുക വേണമെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നാലുപേരെ കിട്ടിയപോലെ 11 പേരെകൂടി കണ്ടെത്തുകയാണ് തന്റെ ചുമതലയെന്നും അതിനായി 14 എം.എല്‍.എമാരെ മുംബൈയിലെത്തിക്കണമെന്നും പ്രീതം ഗൗഡ സന്ദേശത്തില്‍ പറയുന്നുണ്ട്. വാര്‍ത്ത പുറത്തുവന്നതോടെ അണികള്‍ അക്രമാസക്തരായി പ്രീതം ഗൗഡയുടെ വീട് ആക്രമിച്ചു. പൊലീസ് ലാത്തിവീശിയാണ് പ്രക്ഷോഭകരെ പിരിച്ചുവിട്ടത്.

തുടര്‍ന്ന് ഹാസനില്‍ ബിജെപി-ജെഡിഎസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. 15 ബിജെ.പി എംഎല്‍എമാര്‍ക്കൊപ്പം സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരിയപ്പ ബുധനാഴ്ച വൈകീട്ടോടെ ഹാസനിലെത്തി. രാത്രി മുഴുവന്‍ ധര്‍ണയിരുന്നു. തന്റെ കുടുംബാംഗങ്ങളെ വധിക്കാന്‍ ശ്രമിക്കുകയാണെന്നും തിരിച്ചടിക്കുമെന്നും പ്രീതം ഗൗഡയും തിരിച്ച് പ്രതികരിച്ചു. താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ നേരെ ആരോപിച്ച് ആക്രമിക്കുകയാണെന്നും പ്രീതം ഗൗഡ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഹാസനില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

നേരത്തെ ജെഡിഎസ് എംഎല്‍എയെ പണവും പദവിയും വാഗ്ദാനം ചെയ്ത് കൂറുമാറാന്‍ ക്ഷണിച്ചത് താന്‍ തന്നെയാണെന്ന് ബിഎസ് യെദ്യൂരിയപ്പ സമ്മതിച്ചിരുന്നു. ജെഡിഎസ് എംഎല്‍എ നാഗന്‍ ഗൗഡയുടെ മകന്‍ ശരവണ ഗൗഡയുമായി യെദ്യൂരിയപ്പ സംസാരിക്കുന്ന ഫോണ്‍ സംഭാഷണമായിരുന്നു യെദ്യൂരപ്പ തന്റേതാണെന്ന് സമ്മതിച്ചത്.

ശബ്ദരേഖ ആദ്യം നിഷേധിച്ച യെദ്യൂരിയപ്പ ശബ്ദം തന്റേതാണെന്ന് തെളിയിക്കാനായാല്‍ 24 മണിക്കൂറിനകം രാഷ്ട്രീയം വിടാമെന്ന് വെല്ലുവിളിച്ചിരുന്നു. എന്നാല്‍ സ്പീക്കറും സര്‍ക്കാരും അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഉറപ്പിച്ചതോടെയാണ് യെദ്യൂരയപ്പ കുറ്റസമ്മതം നടത്തിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018