Politics

ഏഷ്യാനെറ്റ് തെരഞ്ഞെടുപ്പ് സര്‍വെ നടത്തിയ കമ്പനിയുടെ എംഡി മോഡി ആരാധകന്‍; ബിജെപി ജയിച്ചപ്പോള്‍ മൊട്ടയടിച്ച് ശപഥം നിറവേറ്റി!     

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ആരെ പിന്തുണയ്ക്കുമെന്നറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് സര്‍വേയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ. ഏഷ്യാനെറ്റിനൊപ്പം സര്‍വ്വേ നടത്തിയ എഇസഡ് റിസേര്‍ച്ച് പാര്‍ട്ണര്‍ എന്ന കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ കടുത്ത മോഡി ഭക്തനാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

2014ലെ തെരഞ്ഞെടുപ്പില്‍ മോഡി വിജയിച്ചപ്പോള്‍ തല മൊട്ടയടിച്ച് ശപഥം നിറവേറ്റിയ വ്യക്തിയാണ് കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ സുജോയ് മിശ്ര. ഒപ്പം മോഡിയ്ക്കും ബിജെപി സര്‍ക്കാരിനുമായി വോട്ടഭ്യര്‍ഥിച്ചു കൊണ്ട് മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ ഇദ്ദേഹം പോസ്റ്റ് ചെയ്ത ഫോട്ടോകളും ഷെയര്‍ ചെയ്ത വാര്‍ത്തകളും ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ സര്‍വേയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനും റാഫേല്‍ ഇടപാടുമെല്ലാം കേരളത്തില്‍ കാര്യമായി ബാധിക്കില്ലെന്നായിരുന്നു സര്‍വേ ഫലങ്ങള്‍. ഒപ്പം കേരളത്തില്‍ പ്രളയ ദുരിതാശ്വാസത്തിന് ജനങ്ങള്‍ മികച്ച അഭിപ്രായം നല്‍കിയിട്ടും തെരഞ്ഞെടുപ്പില്‍ അത് നേട്ടമാകാത്ത തരത്തിലായിരുന്നു സര്‍വേ ഫലങ്ങള്‍. ഈ സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളില്‍ സര്‍വേയുടെ വിശ്വാസ്യത ചോദ്യം ചെയ്ത പലരും രംഗത്തെത്തിയത്.

 ഏഷ്യാനെറ്റ് തെരഞ്ഞെടുപ്പ് സര്‍വെ നടത്തിയ കമ്പനിയുടെ എംഡി മോഡി ആരാധകന്‍; ബിജെപി ജയിച്ചപ്പോള്‍ മൊട്ടയടിച്ച് ശപഥം നിറവേറ്റി!     

രാമക്ഷേത്രം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ, കേന്ദ്ര പദ്ധതികളെ കുറിച്ച് കേട്ടിട്ടുള്ളവര്‍ എത്ര എന്നിങ്ങനെയുള്ള സര്‍വേയുടെ ചോദ്യങ്ങളും അതില്‍ മുദ്രയോജന 56 ശതമാനം പേരും ആവാസ് യോജന 51 ശതമാനം പേരും കേട്ടിട്ടുണ്ടെന്ന മറുപടിയുമെല്ലാം കമ്പനിയുടെ ബിജെപി ചായ്വ് ആണെന്ന് ആളുകള്‍ പറയുന്നു. അകെ 5500 പേര് പങ്കെടുത്ത സര്‍വേയില്‍ പല ചോദ്യങ്ങളിലും 10 ശതമാനം മുതല്‍ 25 ശതമാനം വരെ ആളുകളുടെ ഉത്തരം അറിയില്ല എന്നാണ് പറഞ്ഞതെന്നുമെല്ലാമുള്ള കണക്കുകളും സര്‍വേയ്ക്ക് മേല്‍ സംശയമുണര്‍ത്തുന്നു.

2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തുടര്‍ഭരണം ലഭിക്കുമെന്നായിരുന്നു അന്ന് ഏഷ്യാനെറ്റ് സര്‍വേ ഫലങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടി ഇന്നലെ തന്നെ പലരും സര്‍വേ ഫലങ്ങളെ കളിയാക്കിയിരുന്നു. തുടര്‍ന്നാണ് മോഡിയുടെ ഭക്തനായ ഒരാളാണ് സര്‍വേ നടത്തിയതെന്ന് കാണിച്ച് വിമര്‍ശനവുമായി പലരും രംഗത്തെത്തിയത്.

 ഏഷ്യാനെറ്റ് തെരഞ്ഞെടുപ്പ് സര്‍വെ നടത്തിയ കമ്പനിയുടെ എംഡി മോഡി ആരാധകന്‍; ബിജെപി ജയിച്ചപ്പോള്‍ മൊട്ടയടിച്ച് ശപഥം നിറവേറ്റി!     

ഇന്നലെ പുറത്തു വിട്ട സര്‍വേ ഫലങ്ങള്‍ കേരളത്തില്‍ എല്‍ഡിഎഫിന് അനുകൂലമായിരിക്കില്ലെന്നായിരുന്നു. യുഡിഎഫിന് 14 മുതല്‍ 16 സീറ്റുകള്‍ വരെ പ്രവചിച്ച സര്‍വേ എന്‍ഡിഎ ക്ക് ഒരു സീറ്റ് ലഭിച്ചേക്കാമെന്നും ഒപ്പം 18 ശതമാനം വരെ വോട്ട് നേടുമെന്നും വിലയിരുത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് ജനപിന്തുണ കുറവാണെന്നായിരുന്നു സര്‍വേയുടെ മറ്റൊരു പ്രവചനം. സര്‍വേയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു പിന്തുണയുള്ള നേതാവ്. രണ്ടാം സ്ഥാനം വിഎസ് അച്യുതാനന്ദന് ലഭിച്ചപ്പോള്‍ പിണറായി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

മറ്റൊരു പ്രവചനം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല സ്ത്രീപ്രവേശനം മുഖ്യവിഷയമാകുമെന്നുമായിരുന്നു. 64 ശതമാനം ആളുകള്‍ ശബരിമല തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് അഭിപ്രായപ്പെട്ടതായിട്ട് ചൂണ്ടിക്കാട്ടിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ നടന്ന ഇന്ധനവില വര്‍ധന മുഖ്യവിഷയമെന്ന് ചൂണ്ടിക്കാട്ടിയത് 25 ശതമാനം പേര്‍ മാത്രമായിരുന്നു. നോട്ട് നിരോധനം സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെട്ടത് വെറും 15 ശതമാനം പേര്‍ മാത്രവും.

പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഇടപെടല്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്ന റഫേല്‍ കരാര്‍ സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് 22 ശതമാനം പേര്‍ മാത്രമേ പ്രതികരിച്ചുള്ളുവെന്നും സര്‍വ്വേ ഫലങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018