Politics

‘ജോസഫിന് സീറ്റ് നല്‍കാന്‍ ധാരണയില്ല’; രണ്ട് സീറ്റ് കിട്ടിയില്ലെങ്കിലും പാര്‍ട്ടി പിളരില്ലെന്ന് ജോസ് കെ മാണി  

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന് സീറ്റ് നല്‍കാമെന്ന് വ്യവസ്ഥയുണ്ടാക്കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസ് കെ മാണി. രണ്ട് സീറ്റ് വേണമെന്ന ആവശ്യം മുന്നണിയില്‍ കാര്യമായിട്ട് തന്നെ മുമ്പോട്ട് വെച്ചിട്ടുണ്ട്.

രണ്ട് സീറ്റ് കിട്ടിയില്ലെങ്കിലും പാര്‍ട്ടി പിളരില്ല. ഐക്യത്തോടെ ഒരുമിച്ച് പോകും. പാര്‍ട്ടിക്ക് അകത്ത് യാതൊരു കുഴപ്പവുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരളയാത്രയുടെ സമാപനം വൈകിട്ട് നടക്കാനിരിക്കെയാണ് ജോസ് കെ മാണിയുടെ പ്രതികരണം.

അങ്ങനെയൊരു (ഒരു ലോക്‌സഭാ സീറ്റ് ജോസഫ് വിഭാഗത്തിന്) വ്യവസ്ഥയില്ല. മറ്റൊരു ചര്‍ച്ചകളും നടന്നിട്ടില്ല. ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കും.   
ജോസ് കെ മാണി   

ലയനത്തിന് ശേഷം പാര്‍ട്ടി സംഘടനാപരമായും രാഷ്ട്രീയപരമായും പാര്‍ട്ടി ശക്തിപ്പെട്ടിട്ടുണ്ട്. അതിനനുസരിച്ചുള്ള പ്രാതിനിധ്യം ലഭിക്കാതെ പോയി എന്ന ചെറിയ ഒരു കാര്യം പാര്‍ട്ടിക്ക് അകത്തുണ്ട്. 18-ാം തീയതി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിക്കും. രണ്ട് സീറ്റ് കിട്ടിയില്ലെങ്കില്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കും. കേരളയാത്രയുടെ സമാപനത്തിന് പി ജെ ജോസഫ് എത്താതിരിക്കാന്‍ കാരണം ദുബായിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതുകൊണ്ടാണെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

ലയനം കൊണ്ട് തനിക്ക് ഗുണം ലഭിച്ചില്ലെന്നും രണ്ടാം സീറ്റ് വേണമെന്നുമുള്ള കടുത്ത നിലപാടിലാണ് പി ജെ ജോസഫ് വിഭാഗം. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സീറ്റിന് വേണ്ടി മുന്നണിയില്‍ മുറവിളി കൂട്ടുന്നതിനിടെയാണ് വിഷയം ലളിതവല്‍ക്കരിച്ചുകൊണ്ടുള്ള ജോസ് കെ മാണിയുടെ പ്രതികരണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018