Politics

ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് നേട്ടം; 30ല്‍ 16ഉം എല്‍ഡിഎഫിന്; തിരൂര്‍ബ്ലോക്കും, കവന്നൂര്‍ പഞ്ചായത്തും എല്‍ഡിഎഫ് ഭരിക്കും; ബിജെപിക്ക് പൂജ്യം

30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. 17 ഇടത്ത് എല്‍ഡിഎഫും 11 ഇടത്ത് യുഡിഎഫും വിജയിച്ചു.

മലപ്പുറത്ത് എല്‍ഡിഎഫ് അട്ടിമറി ജയത്തോടെ ഒരു ബ്ലോക്കിലെയും പഞ്ചായത്തിലെയും ഭരണം പിടിച്ചെടുത്തു. തിരൂര്‍ ബ്ലോക്കും, കവന്നൂര്‍ പഞ്ചായത്തും ആണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.

കാവന്നൂര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കും. മുസ്ലീം ലീഗിന്റെ സിറ്റിംങ് സീറ്റായ ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പൊട്ടണംചാലി ഷാഹിനയാണ് വിജയിച്ചത്.യുഡിഎഫ് അംഗം ഫാത്തിമ ഉമ്മര്‍ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂര്‍ ഡിവിഷനില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി സിഒ ബാബുരാജ് വിജയിച്ചു. 260 വോട്ടുകള്‍ക്കാണ് വിജയം.

പാലക്കാട് ബിജെപിക്ക് തിരിച്ചടി നല്‍കി കല്‍പ്പാത്തിയില്‍ യുഡിഎഫ് തന്നെ വിജയിച്ചു. പിഎസ് വിബിന്‍ ആണ് 421 വോട്ടുകള്‍ക്ക് വിജയിച്ചത്. ബിജെപി രണ്ടാം സ്ഥാനത്താണ് ഇവിടെ.നഗരസഭാ ഭരണം നിലനിര്‍ത്താന്‍ വേണ്ടി ബിജെപി ചാക്കിട്ടുപിടിച്ച കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന ശരവണന്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഒക്കല്‍ പഞ്ചായത്തിലെ ചേലമറ്റം വാര്‍ഡ് യുഡിഎഫ്. നിലനിര്‍ത്തി. അഗളി പാക്കുളം നാലാം വാര്‍ഡില്‍ യുഡിഎഫിന് ജയം,

എറണാകുളം കോട്ടപ്പടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ യുഡിഎഫിന് ജയം, കൊച്ചി കോര്‍പ്പറേഷനിലെ 52ാം വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം,കൊച്ചി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 52 ാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ജയം. എൽ ഡി എഫ് സ്ഥാനാർഥി ബൈജു തൊട്ടാളി 1686 വോട്ടുകൾ നേടിയപ്പോള്‍ യു ഡി എഫ് സ്ഥാനാർഥി നേടിയത് 1628 വോട്ടുകളാണ്. 58 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബൈജു നേടിയത്.

ആലപ്പുഴ കരുവാറ്റ പഞ്ചായത്തിലെ നാരായണ വിലാസം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുകുമാരിയമ്മ ഇവിടെ 102 വോട്ടുകള്‍ക്ക് ജയിച്ചു. ആലപ്പുഴ നഗരസഭയിലെ ജില്ലാകോടതി വാര്‍ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ഇവിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച ബി.മെഹബൂബാണ് ജയിച്ചത്.

കുന്നുകര പഞ്ചായത്ത് യുഡിഎഫ് നിലനിര്‍ത്തി . കൈനകരിയിലെ അഞ്ചാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. കായംകുളം നഗരസഭയിലെ 12ാം വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്തിലെ ചാമവിളപ്പുറം വാര്‍ഡില്‍ കോണ്‍ഗ്രസ് ജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുയായിരുന്നു. റാന്നിയിലെ പുതുശ്ശേരി മല വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

വയനാട് നെന്മേനി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫാണ് വിജയം നേടിയത്. പത്മനാഭനാണ് 169 വോട്ടുകൾക്ക് വിജയിച്ചത്. ഇതോടെ ഇടതുമുന്നണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നഷ്ടമാകും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018