Politics

അവര്‍ക്ക് ആദ്യം പാര്‍ട്ടിയുണ്ടാക്കണം; ഞങ്ങളുടെ ലക്ഷ്യം ബിജെപിയെ പുറത്താക്കല്‍: യുപിയില്‍ കോണ്‍ഗ്രസ് സഖ്യസാധ്യത തള്ളി അഖിലേഷ് യാദവ്  

പ്രിയങ്കാ ഗന്ധിയുടെ രാഷ്ട്രീയ പ്രവേശത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പാര്‍ട്ടിയുടെ അടിത്തറയുണ്ടാക്കുകയാണ് കോണ്‍ഗ്രസിന്റെ പരിപാടി. ഞങ്ങളുടെ ലക്ഷ്യം ബിജെപിയെ എത്രയും വേഗം അധികാരത്തില്‍നിന്ന് പറത്താക്കുകയെന്നതാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസുമായി ഏതെങ്കിലും തലത്തിലുള്ള സഖ്യസാധ്യത ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും അഖിലേഷ് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ബിജെപിയെ പുറത്താക്കാന്‍ എസ്പിയും ബിഎസ്പിയും സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്താണ് ധാരണയിലെത്തിയത്. പക്ഷെ കോണ്‍ഗ്രസിന് അത്തരം ലക്ഷ്യങ്ങളൊന്നുമില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സാന്നിധ്യം പോലുമില്ല. ഈ സാഹചര്യത്തില്‍ ഒരു ധാരണ അസാധ്യമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും സഹകരിപ്പിക്കാനുള്ള അവസരം കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. ആ സാധ്യത കോണ്‍ഗ്രസ് ഉപയോഗിച്ചില്ല. അതിലൂടെ യോജിപ്പിന്റെ അവസരമാണ് ഇല്ലാതാക്കിയതെന്ന് അഖിലേഷ് കുറ്റപ്പെടുത്തി.

എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അതിന് തയ്യാറായില്ല. എല്ലായിടത്തും തനിച്ച് മത്സരിച്ച് ജയിക്കുകയെന്ന രീതിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. അവര്‍ക്ക് അവരുടെ പാര്‍ട്ടി വലുതാക്കുകയാണ് ലക്ഷ്യം. ഞങ്ങളുടെ ലക്ഷ്യം അതല്ല. ബിഎസ്പിയുമായി സഖ്യമുണ്ടാക്കുന്നതിനായി 40 സീറ്റുകളാണ് എസ്പി ഉപേക്ഷിച്ചത്. ഞങ്ങളുമായുള്ള സഖ്യത്തിന് മായാവതിയും അത്ര തന്നെ ത്യജിച്ചു. ഞങ്ങളുടെ ലക്ഷ്യം ബിജെപിയെ അധികാരത്തില്‍നിന്ന് തടയുക എന്നതാണ്.

കോണ്‍ഗ്രസ് ഒരു ദേശീയ പാര്‍ട്ടിയാണ്. പക്ഷെ അവര്‍ക്ക് ഉത്തര്‍പ്രദേശില്‍ ഒരു സാന്നിധ്യവുമില്ല. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പില്‍ ഇനിയൊരു സഖ്യസാധ്യത ബുദ്ധിമുട്ടേറിയതാണ്. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന ഇപ്പോള്‍ പ്രവചിക്കാനില്ലെന്നും അഖിലേഷ് വ്യക്തമാക്കി.

കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് ഉത്തര്‍പ്രദേശില്‍ എസ്പിയും ബിഎസ്പിയും നേരത്തേ സീറ്റ് ധാരണയിലെത്തിയിരുന്നത്. പ്രിയങ്കാ ഗാന്ധിയെ എഐസിസി ജനറല്‍സെക്രട്ടറിയായി നിയമിച്ച് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കി സജീവ രാഷ്ട്രീയത്തിലേക്ക് രണ്ടാഴ്ച മുമ്പ് ഇറക്കിയിരുന്നു. ഇത് സംസ്ഥാനത്ത് പാര്‍ട്ടി അണികളില്‍ വലിയ ചലനം സൃഷ്ടിക്കും എന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസുമായി നീക്കുപോക്കിന് എസ്പി-ബിഎസ്പി സഖ്യം തയ്യാറേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതാണ് അഖിലേഷ് രാഷ്ട്രീയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിക്കളയുന്നത്.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ബിഎസ്പിയുമായി എസ്പി ധാരണയിലെത്തിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി മുന്നണി രൂപീകരിക്കാന്‍ കോണ്‍ഗ്രസും തയ്യാറായില്ല. ഈ വൈരുധ്യമാണ് കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പിന് മുമ്പേ ഒരു നീക്കുപോക്കുണ്ടാക്കാനുള്ള സാധ്യത തള്ളാന്‍ എസ്പിയെ പ്രേരിപ്പിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018