Politics

പിണക്കങ്ങള്‍ക്ക് വിട; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും സഖ്യം, സീറ്റ് വിഭജനത്തിലും ധാരണ 

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപിക്കും എതിരെ മൂന്നു വര്‍ഷത്തോളം നിരന്തര വിമര്‍ശനമുയര്‍ത്തിയ ശിവസേന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേരും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയും ഇന്ന് മുംബൈയില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സീറ്റു വിഭജനത്തെകുറിച്ചും ഇരുപാര്‍ട്ടികള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. 25 സീറ്റില്‍ ബിജെപിയും 23 സീറ്റില്‍ ശിവസേനയും മത്സരിക്കും. നിയമസഭ സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തുല്ല്യമായി സീറ്റ് പങ്കിടാനാണ് തീരുമാനം. ഒപ്പം മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷത്തിനു ശേഷം വെച്ചുമാറാനും ധാരണയായിട്ടുണ്ട്.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എംപിമാരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 ലോക്‌സഭ സീറ്റുകളാണ് ആകെ മഹാരാഷ്ട്രയിലുള്ളത്. അര്‍ഹിച്ച സീറ്റ് ലഭിച്ചില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ ശിവസേന വ്യക്തമാക്കിയിരുന്നു. നോട്ടുനിരോധനം, ജിഎസ്ടി പോലെയുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ശിവസേന രൂക്ഷ വിമര്‍ശനമുന്നയിച്ചപ്പോഴും വളരെ കരുതലോടുകൂടിയാണ് ബിജെപി പ്രതികരിച്ചത്.

ഉദ്ധവ് താക്കറയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫടനാവിസ് കഴിഞ്ഞ ആഴ്ച മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. ഇതാണ് അമിത്ഷായുമായി കൂടികാഴ്ചയ്ക്ക് വഴിവെച്ചതെന്നാണ് സൂചന. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്നാണ് ബിജെപിയും ശിവസേനയും തമ്മില്‍ അകലുന്നത്. ഇതേ തുടര്‍ന്ന് ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ശിവസേന പുറത്തുനിന്നും പിന്തുണ നല്‍കിയിരുന്നു.

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷസഖ്യം ശക്തമാകുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ സീറ്റുകള്‍ പ്രധാനമാണെന്ന വിലയിരുത്തലിലാണ് ബിജെപിയും ശിവസേനയും. ഇതാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തിന് വഴിവെച്ചതെന്നാണ് വിലയിരുത്തല്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018