Politics

സിപിഐഎം ‘കടുംപിടുത്ത’ത്തില്‍ പ്രതിഷേധം; ബംഗാളില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാനൊരുങ്ങുന്നു 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാനൊരുങ്ങുന്നു. സിപിഐഎമ്മിന്റെയും ഇടതുമുന്നണിയുടേയും കടുംപിടുത്ത മനോഭാവം സീറ്റ് ചര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകാത്തതാണ് ഒറ്റക്ക് മത്സരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ഇക്കാര്യത്തില്‍ അവസാന തീരുമാനം ബുധനാഴ്ച ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ എടുക്കുമെന്നും സംസ്ഥാന നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 12 മണ്ഡലങ്ങളിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞു.

ഞങ്ങള്‍ സംസ്ഥാനത്ത് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങുകയാണ്, സിപിഐഎമ്മും ഇടതുമുന്നണിയും ചില സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോഴും കടുംപിടുത്തം തുടരുകയാണ്. ചര്‍ച്ചകള്‍ മുന്നോട്ടുപോവുന്നില്ല. അതുകൊണ്ട് ഒറ്റക്ക് മത്സരിക്കുന്നതാണ് നല്ലത്.   
കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവിന്റെ പ്രതികരണം 

സിപിഐഎമ്മിനോടൊപ്പം നില്‍ക്കുന്ന മറ്റ് പാര്‍ട്ടികള്‍ ആര്‍എസ്പിയും സിപിഐയുമാണ്. ഫോര്‍വേഡ് ബ്ലോക്ക് സഖ്യത്തിനില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുരുലിയ, കുച്ബിഹാര്‍, ബറാസത് എന്നീ ലോക്‌സഭ സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങുകയാണ് ഫോര്‍വേഡ് ബ്ലോക്ക്.

രാജ്ഗഞ്ച്, മുര്‍ഷിദാബാദ് സീറ്റുകളെ ചൊല്ലിയാണ് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലുള്ള തര്‍ക്കം. കഴിഞ്ഞ തവണ സിപിഐഎം ആകെ വിജയിച്ച മണ്ഡലങ്ങളാണ് ഇവ. എന്നാല്‍ നേരത്തെ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങളാണ് ഈ രണ്ടും. അതിനാല്‍ ഈ സീറ്റുകള്‍ ഇത്തവണ തങ്ങള്‍ക്ക് വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. തരില്ലെന്ന നിലപാടില്‍ സിപിഐഎമ്മും.

കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് 18 സീറ്റാണ്. എന്നാല്‍ സിപിഐഎം 12 സീറ്റ് മാത്രമേ തരൂ എന്ന നിലപാടിലുമാണ്. ഇതും സഖ്യം സാധ്യമാവാതിരിക്കുന്നതിനുള്ള കാരണമാണെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

32 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതിനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണ 4 സീറ്റുകളിലാണ് വിജയിച്ചത്. അതില്‍ മാള്‍ഡയില്‍ വിജയിച്ച മൗസം ബേനസീര്‍ നൂര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018