Politics

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തേടി മക്കള്‍ നീതി മയ്യം; പൊതുജനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാടില്‍ സ്ഥാനാര്‍ഥികളാവാന്‍ നടന്‍ കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം പൊതുജനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പാര്‍ട്ടി അംഗങ്ങളല്ലാത്തവര്‍ക്കും സ്ഥാനാര്‍ഥിത്വത്തിന് അപേക്ഷിക്കാം. തെരഞ്ഞെടുപ്പു സമിതി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക.

തമിഴ്നാട്ടിലെ 39 സീറ്റുകളിലേക്കും പുതുച്ചേരിയിലെ ഒരു സീറ്റിലേക്കും മത്സരിക്കുന്നതിനാണ് പൊതുജനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. അപേക്ഷാപത്രവിതരണം ഫെബ്രുവരി 28-ന് ആരംഭിക്കും. മാര്‍ച്ച് ഏഴുവരെ അപേക്ഷിക്കാം. 10,000 രൂപയാണ് അപേക്ഷാഫീസ്. അടുത്ത തലമുറയ്ക്കുവേണ്ടി പുതിയൊരു തമിഴ്നാടിനെ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അവസരമാണിതെന്ന് കമല്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ 21 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് മക്കള്‍ നീതി മയ്യം അറിയിച്ചിട്ടുണ്ട്്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, സിപിഐഎം നേതാവ് പ്രകാശ് കാരാട്ട് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുകയല്ല, ജനങ്ങളോടൊപ്പം അവരില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ചാണ് നേരിടുകയെന്ന് കമല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ബിജെപിയുടെ ബി ടീമാണ് എന്ന ആരോപണത്തില്‍ മക്കള്‍ നീതി മയ്യം ആരുടെയും ബി ടീമല്ല, മറിച്ച തമിഴ്‌നാടിന്റെ എ ടീമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തില്‍ കമല്‍ പങ്കാളിയല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എതിര്‍പാര്‍ട്ടിക്കാര്‍ ജയിച്ചാല്‍ സഖ്യം വിട്ട് ജയിക്കുന്ന പക്ഷത്തേക്ക് ചാടുന്നവരാണ് മഹാഗഡ്ബന്ധനിലുള്ളതെന്ന് കമല്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ കുതിരക്കച്ചവടത്തിന് അവസരം നല്‍കാതെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി തന്റെ പാര്‍ട്ടി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018