Politics

‘വ്യോമാക്രമണം ബിജെപിക്ക് 22 ലോക്സഭാ സീറ്റുകള്‍ നേടിതരും, കാറ്റ് ഇപ്പോള്‍ നമുക്ക് അനുകൂലം’; രാജ്യസ്നേഹം വിളമ്പുന്നവരുടെ ഉള്ളിലിരിപ്പ് യെഡ്യൂരപ്പയിലൂടെ പുറത്തുചാടി

ബിഎസ് യെദ്യൂരിയപ്പ
ബിഎസ് യെദ്യൂരിയപ്പ

പാകിസ്താനിലെ ഭീകരസംഘടന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ ആക്രമണങ്ങള്‍ മോഡി തരംഗമുണ്ടാക്കുന്നതില്‍ വിജയിച്ചെന്ന് ബിജെപി നേതാവ് ബിഎസ് യെഡ്യൂരപ്പ. ഇത് ലേക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 28ല്‍ 22 സീറ്റും ബിജെപി നേടാന്‍ ബിജെപിയെ സഹായിക്കുമെന്നും യെഡ്യൂരപ്പയുടെ തുറന്നു പറച്ചില്‍. സൈന്യത്തേയും ആക്രമണങ്ങളേയും രാജ്യതാല്‍പര്യത്തേയും രാഷ്ട്രീയ താല്‍പര്യത്തിന് ബിജെപി ഉപയോഗിക്കുന്നുവെന്ന വ്യാപക വിമര്‍ശനം ഉയരുമ്പോഴാണ് രാജ്യസ്‌നേഹം വിളമ്പുന്ന രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പുറംപൂച്ച് നേതാവിലൂടെ തന്നെ പുറത്താകുന്നത്.

ഓരോ ദിവസം കഴിയുന്തോറും കാറ്റ് ബിജെപിക്ക് അനുകൂലമായി വീശുകയാണ്. പാകിസ്താന്‍ അതിര്‍ത്തിയും കടന്ന് ഇന്നലെ ഇന്ത്യ നടത്തിയ ആക്രമണത്തോടെ മോഡിക്ക് അനുകൂലമായ തരംഗം രാജ്യത്ത് ഉണ്ടായിരിക്കുന്നു. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടായി പ്രതിഫലിക്കും.
ബിഎസ് യെഡ്യൂരപ്പ

വ്യോമാക്രമണങ്ങള്‍ യുവാക്കളെ ആവേശ ഭരിതരാക്കിയിട്ടുണ്ട്. ഇതെല്ലാം കര്‍ണാടകയില്‍ 28ല്‍ 22 സീറ്റും ബിജെപിക്ക് ലഭിക്കുന്നതിലാണ് കലാശിക്കുകയെന്നും യെഡ്യൂരപ്പ പറഞ്ഞു. നിലവില്‍ 16 ലോക്‌സഭാ സീറ്റുകളാണ് കര്‍ണാടകയില്‍ ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് പത്തും ജെഡിഎസിന് രണ്ടും സീറ്റുകളുണ്ട്.

അതിര്‍ത്തിയിലെ ആക്രമണങ്ങളും ജവാന്മാരുടെ ത്യാഗവുമെല്ലാം ബിജെപി രാഷ്ട്രീയപരമായി മുതലെടുക്കുന്നു എന്ന വിമര്‍ശങ്ങള്‍ ശരിവക്കുന്നതാണ് യെഡ്യൂരപ്പയുടെ പ്രതികരണം.

ദേശീയ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.

യെഡ്യൂരപ്പയുടെ അഭിപ്രായപ്രകടനത്തിന് പിന്നായെ ബിജെപിയെയും നേതാക്കളെയും വിമര്‍ശിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസും രംഗത്തെത്തി. ഒരു പട്ടാളക്കാരന്‍ പാകിസ്താന്റെ പിടിയിലായതില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുകയാണ്. പട്ടാളക്കാരുടെ കുടുംബങ്ങള്‍ ഭീതിയിലാണ്. അപ്പോഴും അവര്‍ സീറ്റുകളുടെ എണ്ണമെടുക്കുന്നു. അതില്‍ അവര്‍ക്ക് ഒരു നാണക്കേടും തോന്നുന്നില്ല. ഇത് എത്രത്തോളം നാണംകെട്ട രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.

ചൊവ്വാഴ്ചയാണ് ജെയ്ഷെ ഇ മുഹമ്മദിന്റെ പരിശീലന ക്യാമ്പില്‍ ഇന്ത്യ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ആക്രമണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018