Politics

കെ സുധാകരന്‍ ഇല്ലെങ്കില്‍ ആര്?; കണ്ണൂര്‍ പിടിച്ചെടുക്കാന്‍ പകരക്കാരനെ തേടി കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ മത്സരത്തിന് കളമൊരുങ്ങുന്ന കണ്ണൂര്‍ തിരിച്ചുപിടിക്കുന്നതിനായി കോണ്‍ഗ്രസ് വിവിധ സാധ്യതകള്‍ തേടുന്നു. പിഴവില്ലാത്ത സ്ഥാനാര്‍ത്ഥി നിര്‍ണയം സാധ്യമായാല്‍ ജയം അകലെയല്ലെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിന് ശേഷം എല്‍ഡിഎഫിന് അനുകൂലമായി ഘടന മാറിയെങ്കിലും കെ സുധാകരന്‍ ജയിച്ചതിലൂടെ കണ്ണൂര്‍ ബാലികേറാമലയല്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. പ്രാദേശിക അക്രമ രാഷ്ട്രീയം കൂടി സജീവമായി ചര്‍ച്ച ചെയ്യാന്‍ സാധ്യതയുള്ള കണ്ണൂരില്‍ ഇതിനുതകുന്ന തന്ത്രങ്ങളാണ് കോണ്‍ഗ്രസ് തേടുന്നത്.

കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ തന്നെ മത്സരിക്കണമെന്ന നിര്‍ദേശം മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. കണ്ണൂരില്‍ സുധാകരനേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക കോണ്‍ഗ്രസിന് ശ്രമകരമാണ്. സുധാകരന്‍ ഇതിനോട് അനുകൂലമായി പ്രതിരിച്ചിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍തന്നെ സജീവമാവുകയാണ് സുധാകരന്റെ ലക്ഷ്യം. ഒരു തവണ ജയിക്കുകയും കഴിഞ്ഞ തവണ പികെ ശ്രീമതിയോട് പരാജയപ്പെടുകയും ചെയ്ത സുധാകരന്‍ ഒരുവട്ടംകൂടി പരീക്ഷണത്തിന് താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. നേരത്തെ എംപിയായപ്പോഴും പാര്‍ലമെന്റിലെ സുധാകരന്റെ പ്രകടനം തീര്‍ത്തും മോശമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാഞ്ഞതായിരുന്നു സുധാകരന്റെ ന്യൂനത. സുധാകരന്റെ ഈ പോരായ്മയും കഴിഞ്ഞ തവണ തോല്‍വിയുടെ കാരണമായിട്ടുണ്ട്.

നിലവിലെ എംപി പികെ ശ്രീമതി തന്നെ സിപിഐഎം സ്ഥാനാര്‍ത്ഥിയാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് കാര്യങ്ങള്‍ നീക്കുന്നത്. സുധാകരന്‍ സന്നദ്ധനല്ലെങ്കില്‍ പകരം പരിഗണിക്കുന്ന പേരുകളിലാണ് ഏവരുടെയും ശ്രദ്ധ. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുന്‍ പ്രസിഡന്റ് കെ സുരേന്ദ്രന്‍, ഡിസിസി വൈസ് പ്രസിഡന്റ് ചന്ദ്രന്‍ തില്ലങ്കേരി തുടങ്ങിയ പേരുകളാണ് പരിഗണനയിലുള്ളവ.

ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ശക്തരായ എതിരാളികളോട് മത്സരിക്കാനായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേവരെ സതീശന്‍ പാച്ചേനിയുടെ നിയോഗം. നിര്‍ഭാഗ്യവാനായ സ്ഥാനാര്‍ത്ഥി എന്ന വിശേഷണം ഇതിലൂടെ പാച്ചേനിക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥിരമായി ജയിച്ചുകയറുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയോട് പരാജയപ്പെട്ടത് പാച്ചേനിക്ക് തിരിച്ചടിയാണ്. നേരത്തെ എ ഗ്രൂപ്പില്‍ സജീവമായിരുന്ന പാച്ചേനി വിഎം സുധീരന്‍ കെപിസിസി അധ്യക്ഷനായതോടെ ഗ്രൂപ്പ് കളം മാറിയത് എ ഗ്രൂപ്പിലെ പിന്തുണ നഷ്ടപ്പെടാനും ഇടയാക്കി. സുധാകരനല്ലെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കുന്ന പേരുകളിലൊന്ന് വിശ്വസ്ത അനുയായി കെ സുരേന്ദ്രന്റേതാകും. ഡിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയ സുരേന്ദ്രന് മറ്റ് പദവികളൊന്നും പിന്നീട് ലഭിച്ചിട്ടില്ല. ഡിസിസി വൈസ് പ്രസിഡന്റ് ചന്ദ്രന്‍ തില്ലങ്കേരിയുടെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ടുവെക്കുന്നത്. ജനശ്രീയുടെ ജില്ലാ ചെയര്‍മാനായ ചന്ദ്രന്‍ തില്ലങ്കേരിക്ക് അതിന്റെ 2000ലേറെ യൂണിറ്റുകളുമായി ജില്ലയിലെമ്പാടും നേരിട്ട് ബന്ധമുണ്ടെന്നതാണ് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്ന അനുകൂല ഘടകം.  കഴിഞ്ഞ തവണ ശ്രീമതിയോട് മത്സരിച്ചപ്പോള്‍ സുധാകരന് കിട്ടാതെ പോയ സാമുദായിക പിന്തുണയും ചന്ദ്രന്‍ തില്ലങ്കേരിക്ക് നേടാനാകുമെന്നും എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.

ദേശീയ രാഷ്ട്രീയത്തിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ സംഘട്ടനങ്ങള്‍ കൂടിയാണ്. അരിയില്‍ ഷുക്കൂര്‍, മട്ടന്നൂരിലെ ഷുഹൈബ്, കാസര്‍കോട് ഇരട്ടക്കൊലപാതകം എന്നിവയില്‍ സിപിഐഎം പ്രതിരോധത്തിലുമാണ്. സിപിഐഎമ്മിനോട് വിയോജിപ്പുള്ള വോട്ടുകളുടെ ഏകീകരണമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018