Politics

‘താങ്കളുടെ പല്ലു തേപ്പും, തീറ്റയും ഉറക്കവുമൊന്നുമല്ല ഞങ്ങള്‍ക്ക് അറിയേണ്ടത്, വിംഗ് കമാന്‍ഡര്‍ എപ്പോള്‍ തിരിച്ചെത്തുമെന്ന് പറയൂ’; പ്രധാനമന്ത്രിയോട് ദിവ്യ സ്പന്ദന 

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ മുന്‍ എംപിയും ചലചിത്ര നടിയുമായ ദിവ്യ സ്പന്ദന. മോഡി പല്ലു തേച്ചോ, ഉറങ്ങിയോ, കഴിച്ചോ എന്നീ കാര്യങ്ങളല്ല തങ്ങള്‍ക്കറിയേണ്ടതെന്നും നമ്മുടെ വിങ് കമാന്‍ഡറെ എപ്പോഴാണ് വീട്ടിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കുക എന്ന കാര്യമാണ് അറിയേണ്ടതെന്നും ദിവ്യ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുഴുകുന്നു എന്ന വിമര്‍ശനം ഉയരവെയാണ് ദിവ്യയുടെ പ്രസ്താവന.

തന്റെ ഭരണത്തിന്റെ കെട്ടുറപ്പിനെ കുറിച്ച് ലോകത്ത് എപ്പോഴും ഉരിയാടികൊണ്ടിരിക്കുന്ന പ്രധാനമന്ത്രി ഒരക്ഷരം നമുക്ക് നഷ്ടപ്പെട്ട സൈനികരെ കുറിച്ച് പറഞ്ഞിട്ടില്ല. സൈനിക നടപടിയുടെ എല്ലാ ക്രെഡിറ്റും അദ്ദേഹത്തിന് വേണം. എന്നാല്‍ നമുക്കു വേണ്ടി ജീവിതം നഷ്ടപ്പെട്ടവരെ കുറിച്ച് മനസാക്ഷികുത്തോ, വികാരങ്ങളോ അദ്ദേഹത്തിനില്ല.
ദിവ്യ സ്പന്ദന 

പാകിസ്താനിലെ ഭീകരസംഘടന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ ആക്രമണങ്ങള്‍ മോഡി തരംഗമുണ്ടാക്കുന്നതില്‍ വിജയിച്ചെന്ന് ബിജെപി നേതാവ് ബിഎസ് യെഡ്യൂരപ്പയുടെ പ്രസ്താനക്കെതിരേയും രൂക്ഷ ഭാഷയിലാണ് ദിവ്യ പ്രതികരിച്ചത്. നമ്മുടെ വിംഗ് കമാന്‍ഡറെ കാണാതായപ്പോഴും അവര്‍ക്ക് പറയാനുള്ളത് ബൂത്തിനെ കുറിച്ചാണെന്ന് ബിജെപിയെ ചൂണ്ടികാണിച്ചുകൊണ്ട് ദിവ്യ പറഞ്ഞു. യുദ്ധം കാരണം ബിജെപി തെരഞ്ഞെടുപ്പ് വിജയിക്കുമെന്നാണ് യെഡ്യൂരപ്പ പറയുന്നത്. ഇത്തരം വെറുപ്പുളവാക്കുന്ന പ്രസ്താവനയോട്‌ ഒന്നും പറയാനില്ല ദിവ്യ ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

യെഡ്യൂരപ്പയുടെ അഭിപ്രായപ്രകടനത്തിന് പിന്നാലെ ബിജെപി നേതാക്കളെ വിമര്‍ശിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഒരു പട്ടാളക്കാരന്‍ പാകിസ്താന്റെ പിടിയിലായതില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുകയാണ്. പട്ടാളക്കാരുടെ കുടുംബങ്ങള്‍ ഭീതിയിലാണ്. അപ്പോഴും അവര്‍ സീറ്റുകളുടെ എണ്ണമെടുക്കുന്നു. അതില്‍ അവര്‍ക്ക് ഒരു നാണക്കേടും തോന്നുന്നില്ല. ഇത് എത്രത്തോളം നാണംകെട്ട രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

ചൊവ്വാഴ്ചയാണ് ജെയ്‌ഷെ ഇ മുഹമ്മദിന്റെ പരിശീലന ക്യാമ്പില്‍ ഇന്ത്യ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ആക്രമണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018