Politics

മോഡി പതിവ് പോലെ റാലികളും കോണ്‍ഫറന്‍സുമായി മുന്നോട്ട് പോയി; രാഹുല്‍ ഗാന്ധി ഉപേക്ഷിച്ചത് മെഗാ റാലിയും വര്‍ക്കിംഗ് കമ്മറ്റി യോഗവും 

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലായ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടും രാഷ്ട്രീയ പരിപാടികള്‍ക്ക് മാറ്റം വരുത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ട് പോയപ്പോള്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗവും മെഗാ റാലിയും ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധി. ഇന്ന് അഹമ്മദാബാദില്‍ നടക്കേണ്ട മെഗാ റാലിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗവുമാണ് രാഹുല്‍ ഗാന്ധി ഉപേക്ഷിച്ചത്.

ഗുജറാത്തിലെ കോണ്‍ഗ്രസ് കമ്മറ്റി ദിവസങ്ങളായി പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇന്നത്തെ മെഗാറാലി വിജയിപ്പിക്കാന്‍. എന്നാല്‍ അതിര്‍ത്തിയിലെ സ്ഥിതി ശാന്തമാവുന്നത് വരെയും പാകിസ്താന്‍ പിടിയിലുള്ള വൈമാനികന്‍ തിരിച്ചെത്തുന്നത് വരെയും റാലി നീട്ടിവെക്കാന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച ആവശ്യപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയും ഈ അന്തരീക്ഷം മാറിയതിന് ശേഷം ചേര്‍ന്നാല്‍ മതിയെന്നും തീരുമാനമെടുത്തു.

ഇന്നലെ യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം നടന്നിരുന്നു. അടിസ്ഥാന കാര്യങ്ങള്‍ മാത്രമാണ് യോഗത്തില്‍ നേതാക്കള്‍ സംസാരിച്ചത്. രാജ്യസുരക്ഷയെ കുറിച്ചുള്ള കാര്യങ്ങളില്‍ സംസാം മിതമാക്കാന്‍ നേതാക്കള്‍ ശ്രദ്ധിച്ചിരുന്നു. യോഗത്തിന് ശേഷം തീരുമാനിച്ചിരുന്ന സദ്യയും വേണ്ടെന്നുവെച്ചിരുന്നു.

ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ് എന്ന അവകാശവാദത്തോടെ ബിജെപിയുടെ മേരാ ബൂത്ത് സബ്‌സേ മസ്ബൂത്ത് പരിപാടിയില്‍ മോഡി പങ്കെടുത്തു. മുന്‍ നിശ്ചയിച്ച പ്രകാരം രാജ്യമെമ്പാടുമുള്ള 1 കോടി ബിജെപി പ്രവര്‍ത്തകരോട് സംവദിക്കുന്ന കോണ്‍ഫറന്‍സ് റെക്കോര്‍ഡായിരിക്കുമെന്ന് പരിപാടിയില്‍ മോഡി അറിയിച്ചു.

ദേശസുരക്ഷ ബിജെപി രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെ തന്നെയാണ് മോഡിയുടെ പരിപാടി. ഇന്നലെ ഇന്ത്യന്‍ വൈമാനികന്‍ പാകിസ്താന്‍ തടവിലായ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്ന നിശ്ചയിച്ചിരുന്ന വര്‍ക്കിങ്ങ് കമ്മിറ്റി മാറ്റി വയ്ക്കാന്‍ തീരുമാനിച്ചിരുന്നു. രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് അഭിനന്ദനെ തിരിച്ചെത്തിക്കാന്‍ വേണ്ട നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇന്നത്തെ പരിപാടി മാറ്റി വെയ്ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. അഭിനന്ദിന്റെ തിരിച്ചു വരവിനായി രാജ്യം മുവുവന്‍ കാത്തിരിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് പാര്‍ട്ടി പ്രചരണം മിനിറ്റുകള്‍ക്ക് പോലും നിര്‍ത്തി വെയ്ക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

It is a shame that the Prime Minister, Home Minister, Law Minister & BJP president are busy campaigning for elections...

Posted by Indian National Congress on Thursday, February 28, 2019

രാജ്യം യുദ്ധ സമാനമായ സാഹചര്യത്തില്‍ നീങ്ങുമ്പോഴും ശക്തമായ നേതൃത്വത്തിന്റെ ആവശ്യകത നേരിടുമ്പോഴും മോഡി ദേശസുരക്ഷ കണക്കിലെടുക്കാതെ ബിജെപിയുടെ രാഷ്ട്രീയ കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തന്നതെന്ന് മായാവതി കുറ്റപ്പെടുത്തി.

സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് പരിപാടിക്ക് നേരെ നടക്കുന്നത്. പ്രധാനമന്ത്രിയുടെ’ മേരാ ബൂത്ത് സബ്‌സേ മജ്ബുത്ത്’ എന്ന പരിപാടിക്ക് സമാനമായ ‘മേരാ ജവാന്‍ സബ്‌സേ മജ്ബുത്ത്’ എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധം നടക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018