Politics

‘ബിജെപി എന്നോട് പറഞ്ഞു, തെരഞ്ഞെടുപ്പിന് മുമ്പ് യുദ്ധം’; പവന്‍ കല്യാണ്‍ 

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് യുദ്ധം നടക്കുമെന്ന് ബിജെപി തന്നോട് പറഞ്ഞതായി സിനിമാ താരവും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണ്‍. ആന്ധ്രയിലെ കടപ്പ ജില്ലയിലെ ജനസേന പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പവന്‍ കല്യാണ്‍.

രണ്ട് വര്‍ഷം മുമ്പ് ഞാന്‍ പറഞ്ഞിരുന്നു യുദ്ധം വരാന്‍ പോവുകയാണെന്ന്. നിങ്ങള്‍ മനസ്സിലാക്കണം എന്ത് തരത്തിലുള്ള അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത് എന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

യുദ്ധം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. രണ്ട് രാജ്യങ്ങള്‍ക്കും വലിയ നാശം ഉണ്ടാക്കുകയും ചെയ്യും. ദേശസ്‌നേഹം എന്നത് ബിജെപിയുടെ മാത്രമായ ഒന്നല്ല. ബിജെപിയേക്കാള്‍ പത്തിരട്ടി ദേശസ്‌നേഹികളാണ് നാമെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

മുസ്ലിംങ്ങള്‍ ദേശസ്‌നേഹം തെളിയിക്കേണ്ട കാര്യമില്ലെന്നും സമൂഹത്തില്‍ മതവര്‍ഗീയ പടര്‍ത്തുന്ന ശ്രമങ്ങളെ ജനസേന പ്രവര്‍ത്തകര്‍ പരാജയപ്പെടുത്തുമെന്നും പറഞ്ഞു.

രാജ്യത്ത് മുസ്ലിംങ്ങള്‍ക്കും തുല്യ അവകാശങ്ങളാണുള്ളത്. പാകിസ്താനില്‍ ഹിന്ദുക്കളുടെ സ്ഥിതി എന്താണെന്ന് എനിക്കറിയില്ല, പക്ഷെ മുസ്ലിംങ്ങളെ ഇന്ത്യയുടെ ഹൃദത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അത് അസ്ഹറുദ്ദീനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയും ആക്കിയിട്ടുണ്ടെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018