Politics

ബിജെപിയ്ക്ക് വമ്പന്‍ തോല്‍വി, മഹാരാഷ്ട്രയിലെ സില്ലോഡ് തൂത്തൂവാരി കോണ്‍ഗ്രസ്; 26സീറ്റില്‍ 24ഉം സ്വന്തമാക്കി വിജയം 

ലോക്‌സഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് ആത്മവിശ്വാസം സമ്മാനിച്ച് മഹാരാഷ്ട്രയിലെ സില്ലോഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം. ബിജെപി വമ്പന്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കോണ്‍ഗ്രസ് സീറ്റുകളെല്ലാം തൂത്തുവാരി.

26സീറ്റില്‍ 24സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിക്ക് രണ്ടുസീറ്റുകള്‍ നേടാനെ കഴിഞ്ഞുള്ളൂ. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ റാവുസാഹേബ് ധാന്‍വേ പ്രതിനീധീകരിക്കുന്ന ജല്‍ന ലോക്‌സഭ മണ്ഡലത്തില്‍പ്പെടുന്നതാണ് സില്ലോഡ്. ഇത് ലോക്‌സഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിക്ക് കനത്ത ക്ഷീണമാണ് സമ്മാനിച്ചിരിക്കുന്നത്.

മുനിസിപ്പല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ രാജര്‍ഷി നിഖം വിജയിച്ചു കയറിയത് 10000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. രാജര്‍ഷിയുടെ ഭൂരിപക്ഷത്തിലും താഴെ വോട്ട് നേടാനെ ബിജെപി സ്ഥാനാര്‍ത്ഥിക്കായുള്ളൂ.

സില്ലോഡിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സ്ഥലം എംഎല്‍എ ശിവസേനയുടെ അര്‍ജുന്‍ കോട്ക്കര്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവില്‍ മഹാരാഷ്ട്ര മന്ത്രിസഭയില്‍ അംഗമാണ് അര്‍ജുന്‍ കോട്ക്കര്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018