Politics

യുദ്ധോത്സുക ദേശീയവാദം ഐക്യം തകര്‍ത്തുവെന്ന് സിതാറാം യെച്ചൂരി; ‘ഭീകരവാദത്തെ ഇന്ത്യ- മുസ്ലിം സംഘര്‍ഷം എന്നതിലേക്ക് ബിജെപി എത്തിച്ചു’ 

ഭീകരവാദത്തിനെതിരെ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ഐക്യം ബിജെപിയുടേയും സംഘപരിവാറിന്റേയും യുദ്ധോത്സുക ദേശീയവാദം മൂലം ഇല്ലാതായെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ഭീകരവാദികള്‍ക്കെതിരെയുള്ള പോരാട്ടം ഇന്ത്യക്കാരും കശ്മീരികളും, ഇന്ത്യക്കാരും മുസ്ലിങ്ങളും എന്ന നിലയിലേക്ക് മാറ്റി തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും ശ്രമിക്കുന്നത്. ദേശീയ ഐക്യത്തെ ഇല്ലാതാക്കുന്ന ഇത്തരം നടപടികളെ സിപിഐഎം ശക്തമായി എതിര്‍ക്കുന്നതായും യെച്ചൂരി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ രണ്ടു ദിവസമായി സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് യെച്ചൂരി സിപിഐഎം നിലപാട് വ്യക്തമാക്കിയത്. പുല്‍വാമ സംഭവത്തിനു ശേഷം രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്ന അവസരത്തിലാണ് ബിജെപിയും സംഘപരിവാറും കേവലം തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് ആക്രമണോത്സുക ദേശീയവാദം പ്രചരിപ്പിക്കുന്നതെന്ന് യെച്ചൂരി ആരോപിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 വകുപ്പ് 35 എടുത്ത് കളയണമെന്ന് ആഹ്വാനമുയര്‍ന്നു. ഇതെല്ലാം ഭീകരയ്‌ക്കെതിരെയുള്ള പോരാട്ടത്തെ വര്‍ഗീയ ധ്രൂവീകരണത്തിലേക്ക് വഴി തിരിച്ചുവിടാന്‍ കാരണമായി.
സിതാറാം യെച്ചൂരി

പുല്‍വാമയ്ക്ക് ശേഷം പാകിസ്താനില്‍ ഇന്ത്യന്‍ സേന നടത്തിയ വ്യോമാക്രമണം, അടുത്ത ദിവസം പാകിസ്താനില്‍ നിന്നുണ്ടായ ആക്രമണം. അതിന് ശേഷം വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ മോചനം എന്നിവയുടെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിന് അറുതി വരുത്താന്‍ പാകിസ്താനുമേല്‍ ഇന്ത്യ രാജ്യാന്തര തലത്തില്‍ നയതന്ത്ര സമര്‍ദ്ദം ശക്തമാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

മോഡിയുടെ കശ്മീര്‍ നയം പൂര്‍ണ്ണ പരാജയമാണ്‌. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ 176 ശതമാനം വര്‍ധനവുണ്ടായി. ഭീകര സംഘടനകളില്‍ ചേരുന്ന കശ്മീരി യുവാക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ഏറ്റവും അപകടകരമായത്. ജമ്മു കശ്മീരിലെ എല്ലാ വിഭാഗങ്ങളുമായി രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുമെന്നും, നല്‍കിയ വാഗ്ദാനങ്ങള്‍ മോഡി സര്‍ക്കാര്‍ പാലിക്കാത്തതുമാണ് കശ്മീരി യുവാക്കളെ ഭീകരരിലേക്ക് അടുപ്പിച്ചതെന്നും യെച്ചൂരി വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018