Politics

‘പ്രിയങ്ക ഗാന്ധി വന്നതോടെ കോണ്‍ഗ്രസിലേക്ക് എത്തിയത് 10 ലക്ഷം പുതുപ്രവര്‍ത്തകര്‍’; കണക്കു പറഞ്ഞ് ഡാറ്റ അനലിറ്റിക്‌സ് വിഭാഗം 

പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായതോടെ 10 ലക്ഷം പുതിയ പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് വന്നുവെന്ന് കോണ്‍ഗ്രസ് ഡാറ്റ അനലിറ്റിക്‌സ് വിഭാഗം. പ്രിയങ്കക്ക് ചുമതല നല്‍കിയ ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വന്‍കുതിപ്പുണ്ടായെന്നും ഡാറ്റ അനലിറ്റിക്‌സ് വിഭാഗം പറയുന്നു.

നേരത്തെ ഉത്തര്‍പ്രദേശില്‍ 150,000 പ്രവര്‍ത്തകരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെത്തിയതിന് ശേഷം അത് 350,000മായി മാറിയെന്ന് ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായി പരിഗണിക്കാത്ത തമിഴ്‌നാട്ടില്‍ പുതുതായി 250,000 ബൂത്ത് തല പ്രവര്‍ത്തകര്‍ സംഘടനയിലേക്ക് വന്നുവെന്നും ഇവരുടെ കണക്കില്‍ പറയുന്നു.

കഴിഞ്ഞ നാല് ആഴ്ചകള്‍ക്ക് മുമ്പ് കോണ്‍ഗ്രസിന് പ്രവര്‍ത്തകരായിട്ടുണ്ടായിരുന്നത് 5.4 മില്യണ്‍ ആയിരുന്നു. ഇപ്പോഴത് 6.4 മില്യണ്‍ ആയെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ നിയമനം വ്യക്തവും വലുതും ആയ മാറ്റമാണ് പ്രത്യേകിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിട്ടുള്ളത്. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങളുണ്ട്. യുപിയില്‍ മാത്രമല്ല തമിഴ്‌നാട്ടിലും കേരളത്തിലും വ്യക്തമായതും അത്ഭുതപ്പെടുത്തുന്നതുമായ ഉണര്‍വാണ് ബൂത്ത് തലത്തിലും തജിസ്‌ട്രേഷനിലും ഉണ്ടായിരിക്കുന്നത്. 
പ്രവീണ്‍ ചക്രവര്‍ത്തി, കോണ്‍ഗ്രസ് ഡാറ്റ അനലിറ്റിക്‌സ് വിഭാഗം തലവന്‍ 

ഡാറ്റ അനലിറ്റിക്‌സ് വിഭാഗം തയ്യാറാക്കിയ ശക്തി ആപ് വഴിയാണ് പുതുപ്രവര്‍ത്തകരെ കണ്ടെത്തുന്നതും സംവദിക്കുന്നതും. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനം നടത്തിയ മൂന്ന് ദിവസവും പ്രവര്‍ത്തകരുമായി സംവദിച്ചിരുന്നു. ലഖ്‌നൗവിലെ കോണ്‍ഗ്രസ് സംസ്ഥാന സമിതി ഓഫീസില്‍ കോള്‍ സെന്ററും പ്രിയങ്ക ഗാന്ധി മുന്‍കൈയ്യെടുത്ത് സ്ഥാപിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018