Politics

കനയ്യകുമാറിന് സിപിഐയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിലിടമില്ല; ലാലു പ്രസാദ് യാദവിന്റെ താല്‍പ്പര്യക്കുറവ് സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കുമോ? 

സിപിഐ തങ്ങളുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടപ്പോള്‍ പട്ടികയിലിടം നേടാനാവാതെ വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ആര്‍ജെഡിയുമായി നടക്കുന്ന സീറ്റ് ചര്‍ച്ച പൂര്‍ണ്ണമാവാത്തതാണ് കനയ്യകുമാറിന്റെ പേര് പട്ടികയില്‍ ഇല്ലാതാവാനുള്ള കാരണം.

24 സംസ്ഥാനങ്ങളിലായി 53 സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ഇതില്‍ 15 സ്ഥാനാര്‍ത്ഥികളെയാണ് സിപിഐ പ്രഖ്യാപിച്ചിരിക്കുന്നത്. കനയ്യകുമാറിന് വേണ്ടി ബെഗുസറായി സീറ്റാണ് സിപിഐ ആര്‍ജെഡിയോട് ആവശ്യപ്പെടുന്നത്.

ആര്‍ജെഡിയുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇക്കാര്യത്തില്‍ അവസാന തീരുമാനമായാല്‍ കനയ്യകുമാറിന്റെ പേര് പ്രഖ്യാപിക്കും. സംസ്ഥാന, പ്രാദേശിക നേതൃത്വങ്ങള്‍ അദ്ദേഹത്തിനുള്ള സീറ്റ് നോക്കും. ആര്‍ജെഡിയുമായുള്ള ചര്‍ച്ചകള്‍ എങ്ങനെ പോവും എന്നാണ് ഞങ്ങള്‍ നോക്കുന്നത്. 
ഡി രാജ  

ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് കനയ്യകുമാറിന് സീറ്റ് നല്‍കുവാന്‍ താല്‍പര്യമില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ഉയര്‍ന്ന ജാതിയായ ഭൂമിഹാര്‍ വിഭാഗക്കാരനായ കനയ്യകുമാറിന് പിന്നോക്ക വിഭാഗക്കാരായ തങ്ങളുടെ പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ലാലു പ്രസാദ് യാദവ് കരുതുന്നത്. സിപിഐഎംഎല്‍ മാത്രമാണ് ബീഹാറില്‍ എന്തെങ്കിലും തരത്തില്‍ സ്വാധീനമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന ആര്‍ജെഡിയുടെ ധാരണയും സിപിഐയുമായുള്ള സീറ്റ് ചര്‍ച്ചക്ക് വിഘാതമായി നില്‍ക്കുന്നുണ്ട്.

കനയ്യകുമാറിന് സീറ്റ് നല്‍കാന്‍ ആര്‍ജെഡി ഒരുക്കമല്ലെങ്കില്‍ സിപിഐ ഒറ്റക്ക് മത്സരിക്കുമോ, മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തമായിട്ടില്ല. സിപിഐക്ക് പരമ്പരാഗതമായി സ്വാധീനമുള്ള മണ്ഡലമാണ് ബഗുസറായി. ഇവിടെ ആര്‍ജെഡി കൂടി പിന്തുണച്ചാല്‍ വിജയിച്ചു കയറാമെന്നാണ് സിപിഐ കരുതുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018