Politics

ഫേസ്ബുക്ക് പരസ്യത്തിന് കോടികള്‍ വാരിയെറിഞ്ഞ് ബിജെപി; പ്രതിപക്ഷപാര്‍ട്ടികള്‍ ബഹുദൂരം പിന്നില്‍; 70 ശതമാനവും ചെലവിടുന്നത് ബിജെപി-കേന്ദ്ര സര്‍ക്കാര്‍ പേജുകള്‍  

ഫേസ്ബുക്കിന് ലഭിക്കുന്ന രാഷ്ട്രീയ പരസ്യവരുമാനത്തില്‍ 70 ശതമാനവും ലഭിക്കുന്നത് ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും പേജുകളില്‍ നിന്ന്. ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് രണ്ട് വരെയുള്ള കാലയളവിലെ പരസ്യവരുമാന സ്രോതസ്സുകളേക്കുറിച്ച് ഫേസ്ബുക്ക് തന്നെ പുറത്തുവിട്ട കണക്കുകളാണ് ഭരണകക്ഷിയുടെ വാരിക്കോരിയുള്ള പരസ്യച്ചെലവ് വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക് ‘ആഡ് ലൈബ്രറി റിപ്പോര്‍ട്ട്’ അവതരിപ്പിച്ചത് ഈയിടെയാണ്. ഫേസ്ബുക്കിലേയും ഇന്‍സ്റ്റഗ്രാമിലേയും രാഷ്ട്രീയകലര്‍ന്നവയും ദേശീയ പ്രാധാന്യമുള്ളതുമായ പരസ്യങ്ങളുടെ ഡാറ്റാ ബേസ് ആണിത്.  

ഫേസ്ബുക്ക് പ്രസിദ്ധീകരിച്ച ഡാറ്റാ ബേസില്‍ ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ ഇത്തരം പരസ്യം പ്രസിദ്ധീകരിച്ച 2,500 പേജുകളുടെ വിവരങ്ങളാണുള്ളത്. പതിനായിരമോ അതില്‍ അധികമോ രൂപ ചെലവഴിച്ച 221 പേജുകളുണ്ടെന്ന് ആള്‍ട്ട് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഫേസ്ബുക്കിന് ആകെ ലഭിച്ച 3.8 കോടിയില്‍ 2.7 കോടിയും (69.57%) മുടക്കിയത് ബിജെപിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ്. പാര്‍ട്ടി നേരിട്ട് നടത്തുന്ന, ബിജെപി നേതാക്കളുടേയും മന്ത്രിമാരുടേയും പ്രൊപ്പഗാണ്ട പേജുകളുടേയും പരസ്യ ചെലവ് 1.5 കോടി വരും. ഫെബ്രുവരിയില്‍ ആരംഭിച്ച ബിജെപി അനുകൂല പേജായ 'ഭാരത് കെ മന്‍ കി ബാത്' തനിയേ ചെലവാക്കിയത് 1.2 കോടിയാണ്.

ഫേസ്ബുക്ക് പരസ്യത്തിന് കോടികള്‍ വാരിയെറിഞ്ഞ് ബിജെപി; പ്രതിപക്ഷപാര്‍ട്ടികള്‍ ബഹുദൂരം പിന്നില്‍;  70 ശതമാനവും ചെലവിടുന്നത് ബിജെപി-കേന്ദ്ര സര്‍ക്കാര്‍ പേജുകള്‍  

രാഷ്ട്രീയ പരസ്യദാതാക്കളില്‍ മുന്‍ നിരയിലുള്ള പത്ത് പേജുകളില്‍ എട്ടും ബിജെപി ബന്ധമുള്ളവയാണ്. 2.3 കോടി രൂപയാണ് ബിജെപിയുമായി ബന്ധപ്പെട്ട പേജുകള്‍ കഴിഞ്ഞ മാസം മാത്രം ചെലവഴിച്ചത്. പാര്‍ട്ടിയുടെ അടിസ്ഥാനത്തില്‍ പരസ്യദാതാക്കളുടെ ധനവിനിയോഗം പരിശോധിച്ചാല്‍ രണ്ടാം സ്ഥാനത്തുള്ളത് ബിജു ജനതാദള്‍ ആണ്. 8.6 ലക്ഷം രൂപയാണ് ബിജെഡി ചെലവിട്ടത്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ചെലവഴിക്കാനായത് 5.6 ലക്ഷം മാത്രം. വൈഎസ്ആര്‍ കോണ്‍ഗ്രസ് (2.8 ലക്ഷം), തെലുഗു ദേശം പാര്‍ട്ടി (1.9 ലക്ഷം), എഐഡിഎംകെ (32,812) ആം ആദ്മി പാര്‍ട്ടി (26,537), ബഹുജന്‍ സമാജ് പാര്‍ട്ടി (11,478), ശിവസേന (10,000) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഗവണ്‍മെന്റ് പേജുകളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവിടുന്നത് കേന്ദ്ര സര്‍ക്കാരാണ്. ‘മൈഗവ് ഇന്ത്യ’ എന്ന് പേജ് മാത്രം 34 ലക്ഷം രൂപയുടെ വരുമാനം ഒരു മാസത്തിനിടെ ഫേസ്ബുക്കിന് നല്‍കി.  

പ്രതിപക്ഷത്തുള്ള പേജുകളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് കര്‍ണാടക സര്‍ക്കാരിന്റെ ഔദ്യോഗിക പേജാണ്. ഏഴ് ലക്ഷത്തില്‍ അധികം രൂപയാണ് എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ ആകെ മുടക്കിയത്. ബിജെപിയുടെ സഖ്യകക്ഷിയായ ബിജെഡിയുടെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് 8.5 ലക്ഷത്തിലധികം രൂപയുടെ സര്‍ക്കാര്‍ ധനം ഔദ്യോഗിക പേജിലെ പരസ്യത്തിന് ചെലവാക്കി. പരസ്യച്ചെലവില്‍ മുമ്പിലുള്ള 10 പ്രതിപക്ഷ പേജുകളുടെ എല്ലാം ചേര്‍ത്തുള്ള പരസ്യച്ചെലവ് 21 ലക്ഷം മാത്രമാണ്.

ഏതെങ്കിലും പാര്‍ട്ടിയുമായി നേരിട്ട് ബന്ധമുള്ളതായി പറയാത്ത എന്നാല്‍ ഒരു പാര്‍ട്ടിയെ മാത്രം നിരന്തരം പിന്തുണയ്ക്കുകയും പരസ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന 126 പേജുകളാണുള്ളത്. ഇതില്‍ 115 പേജുകളും ബിജെപിയെ അനുകൂലിക്കുന്നവയാണ്. 74 ലക്ഷം രൂപയാണ് ഇവയുടെ ആകെ ചെലവ്. ശേഷിക്കുന്നവയില്‍ ആറ് എണ്ണം മാത്രമാണ് കോണ്‍ഗ്രസ് അനുകൂലമായുള്ളത് (രണ്ട് ലക്ഷം). മൂന്ന് പേജുകള്‍ ആം ആദ്മി പാര്‍ട്ടിക്കും (80,505) രണ്ട് എണ്ണം തൃണമൂല്‍ കോണ്‍ഗ്രസിനും (24,339) പിന്തുണ നല്‍കുന്നവയാണ്. 115 ബിജെപി അനുകൂല പേജുകളില്‍ 'നേഷന്‍ വിത്ത് നമോ' മാത്രം ഇറക്കിയത് 64 ലക്ഷത്തില്‍ അധികം രൂപയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018