Politics

ചരിത്രവും ലെഗസിയും മറന്നും ഏറനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാലുവാരിയും സിപിഐഎം തുടങ്ങിയ ബന്ധം; പൊന്നാനിയിലെ പി വി അന്‍വര്‍ ആര്?  

കേരളത്തിലെ ഏത് നിയോജക മണ്ഡലത്തില്‍ മത്സരിച്ചാലും എല്‍ഡിഎഫിന് 20,000ല്‍ കുറയാതെ വോട്ട് ലഭിക്കും. പക്ഷെ, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കേവലം 2,700 വോട്ട് മാത്രം ലഭിച്ചൊരു മണ്ഡലമുണ്ട്. 2011ല്‍ മലപ്പുറം ജില്ലയിലെ ഏറനാട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഷ്റഫലി കാളിയത്തിനാണ് കെട്ടിവെച്ച കാശ് പോയത്. സിപിഐക്ക് ആ മണ്ഡലത്തില്‍ കിട്ടുമായിരുന്ന വോട്ടുകള്‍ മാത്രമാണ് അഷ്റഫലിക്ക് ലഭിച്ചത്. എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഷ്റഫലിയ്ക്ക് ലഭിക്കേണ്ടിയിരുന്ന, സിപിഐഎമ്മിന്റേതടക്കമുള്ള വോട്ടുകള്‍ എങ്ങോട്ടാണ് പോയതെന്ന് പരിശോധിക്കുമ്പോള്‍ തെളിഞ്ഞു വരുന്നൊരു പേരുണ്ട്; പി വി അന്‍വര്‍. ഇപ്പോള്‍ നിലമ്പൂര്‍ എംഎല്‍എയും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പിവി അന്‍വര്‍.

എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ തള്ളിക്കളഞ്ഞ് അന്‍വറുമായി സിപിഐഎം തുടങ്ങിയ ബന്ധമാണ് നിലമ്പൂരും കടന്ന് ഇന്ന് പൊന്നാനിയില്‍ എത്തിനില്‍ക്കുന്നത്. ഏറനാട്ടിലും വയനാട് ലോക്സഭാ മണ്ഡലത്തിലും സ്വതന്ത്രനായി മത്സരിക്കുകയും പിന്നീട് എല്‍ഡിഎഫ് സ്വതന്ത്രനായി രംഗത്തിറങ്ങി ജയിക്കുകയും ഇപ്പോള്‍ പൊന്നാനിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്യുന്ന പി വി അന്‍വര്‍ ആരാണ്?

മലപ്പുറം എടവണ്ണ സ്വദേശി. എഐസിസി അംഗമായിരുന്ന പി വി ഷൗക്കത്തലിയുടെ മകന്‍ പിതാവിനെ പോലെ തന്നെ കോണ്‍ഗ്രസുകാരനായി. ബിരുദ വിദ്യാര്‍ത്ഥിയായിരിക്കേ മമ്പാട് എംഇഎസ് കോളേജില്‍ കെഎസ്‌യുവിന്റെ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനായി. പഠനകാലത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസില്‍ സജീവമായി. സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റായി. കരുണാകരനോടൊപ്പം നിലയുറപ്പിച്ചിരുന്ന അന്‍വര്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തി. കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോള്‍ തിരിച്ചുപോകാതെ അന്‍വര്‍ മാറി നിന്നു. പിന്നീട് വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. സിപിഐഎം വോട്ടുകളും വ്യക്തിപരമായി പിടിച്ച വോട്ടുകളും അന്‍വറിലേക്ക് വന്നപ്പോള്‍ രണ്ടാം സ്ഥാനത്തെത്തി. 47,000 വോട്ടാണ് അന്‍വര്‍ അന്ന് നേടിയത്. പിന്നീട് അന്‍വറിനെ കാണുന്നത് വയനാട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ്. 37,000 വോട്ടുകളായിരുന്നു അന്‍വറിന്റെ സമ്പാദ്യം. അന്ന് ഒറ്റക്ക് മത്സരിച്ച് അന്‍വര്‍ പിടിച്ചെടുത്ത ആ വോട്ടുകളുടെ എണ്ണം തന്നെയായിരുന്നു സിപിഐഎമ്മുമായി അന്‍വറിനെ അടുപ്പിച്ചത്. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിക്കാന്‍ സിപിഐഎം അന്‍വറിനെ രംഗത്തിറക്കി. മത്സരിക്കാന്‍ നിലമ്പൂരിലെത്തിയ അന്‍വറിനെ കാത്തിരുന്നത് സിപിഐഎം അണികളുടെ പ്രതിഷേധമായിരുന്നു. പണത്തിന് കീഴടങ്ങാന്‍ നിലമ്പൂരിലെ സഖാക്കളെ ലഭിക്കില്ലെന്നായിരുന്നു സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം. ഈ മുദ്രാവാക്യങ്ങള്‍ക്ക് പിന്നില്‍ കാര്യവും കാരണങ്ങളുമുണ്ടായിരുന്നു.

കേരളത്തില്‍ രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പൊടുന്നനെയുണ്ടായ വളര്‍ച്ചയിലൂടെയാണ് അന്‍വര്‍ തന്റെ വ്യവസായ ലോകം കെട്ടിപ്പടുക്കുന്നത്. നിരവധി ഭൂമി കച്ചവടങ്ങളിലൂടെ ധനവാനായി. ഇത്തരം ഇടപാടുകളെ ചൊല്ലി പരാതികളും കേസുകളും അന്‍വറിനെതിരെ ഉയര്‍ന്നിരുന്നു. പ്രൊഫസര്‍ തോമസ് മാത്യുവും ഇന്നത്തെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ത്ഥികളായി വന്ന, രക്തസാക്ഷി കുഞ്ഞാലിയുടെ നിലമ്പൂരില്‍ ഇടതുപക്ഷക്കാരനല്ലാത്ത, കോണ്‍ഗ്രസ് സംസ്‌കാരമുള്ള, നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ അന്‍വര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകേണ്ടതില്ല എന്നായിരുന്നു സിപിഐഎം അണികള്‍ അന്ന് ചൂണ്ടിക്കാട്ടിയത്. ഈ പ്രതിഷേധങ്ങളെ സിപിഐഎം അവഗണിക്കുകയും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ മത്സരിക്കുകയും ചെയ്തു. 11,000 വോട്ടുകള്‍ക്ക് ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പിച്ച് എം എല്‍എയായി. ഇതോടെ പ്രതിഷേധങ്ങള്‍ അസ്തമിക്കുകയും അന്‍വര്‍ സിപിഐഎമ്മിന് കൂടുതല്‍ പ്രിയങ്കരനാവുകയും ചെയ്തു.

നിലമ്പൂരിലെ സഖാക്കള്‍ ഉയര്‍ത്തിയ എതിര്‍പ്പ് ശരിവെക്കുന്ന തരത്തിലായിരുന്നു പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ഉണ്ടായ കോടതി നടപടികളും മറ്റ് വിവാദങ്ങളും. കക്കാടംപൊയിലിലെ പരിസ്ഥിതി ലോലപ്രദേശത്ത് അന്‍വര്‍ അനധികൃതമായി അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മ്മിച്ചുവെന്ന് ആരോപണങ്ങളുയര്‍ന്നു. ഹൈക്കോടതി ഉത്തരവുകളും നടപടികളുമുണ്ടായി. പാര്‍ക്കിലേക്ക് വെള്ളമെടുക്കുന്നതിന് വേണ്ടി ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വെറ്റില്ലപ്പാറ വില്ലേജില്‍ തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി തടയണ നിര്‍മ്മിച്ചു. പ്രളയകാലത്ത് ഈ പ്രദേശത്ത് ഉരുള്‍ പൊട്ടിയത് ഇതുമൂലമാണെന്ന് ചൂണ്ടിക്കാട്ടി പരാതി ഉയര്‍ന്നു. അണക്കെട്ട് പൊളിച്ചു നീക്കാന്‍ കോടതി ഉത്തരവിട്ടു. അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ തടയണ പൊളിച്ചുനീക്കാന്‍ എന്ത് നടപടിയെടുത്തു എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഇതിനേത്തുടര്‍ന്ന് അന്‍വര്‍ നടത്തിയ ന്യായവാദങ്ങളും വിശദീകരണങ്ങളും എത്രത്തോളം സാമാന്യബുദ്ധി തനിക്കുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു. പശ്ചിമഘട്ടം സംരക്ഷിക്കണം എന്ന ആവശ്യത്തിന് പിന്നില്‍ 'ജപ്പാനിലെ സായിപ്പന്‍മാരാണെന്ന്' എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവന നടത്തി. 'കസ്തൂരിരംഗന്‍ പ്രദേശ'മുള്ളതുകൊണ്ടാണ് ജപ്പാനില്‍ മഴ ലഭിക്കുന്നതെന്നും ഇവിടെ നിന്നാണ് മഴമേഘങ്ങള്‍ ജപ്പാനില്‍ പോകുന്നതെന്നും അന്‍വര്‍ കണ്ടെത്തലായി അവതരിപ്പിച്ചു. ശാസ്ത്രീയമായി ഇത് തെളിയിക്കാനാകുമെന്ന് വരെ നിയമസഭാംഗം പറയുകയുണ്ടായി.

ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് ആരാണ് പണം കൊടുക്കുന്നത് ? ജപ്പാന്‍... മലയാളികളെ വെള്ളം കുടിപ്പിക്കണമെന്ന് ജപ്പാന്‍കാര്‍ക്ക് എന്താണിത്ര നിര്‍ബന്ധം? കാരണം പിവി അന്‍വര്‍ പറഞ്ഞുതരും...

Posted by MediaoneTV on Friday, August 25, 2017

പ്രളയദുരന്തത്തിന് ശേഷം തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ പരിസ്ഥിതിവാദികള്‍ക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ രംഗത്തെത്തി. പരിസ്ഥിതി ലോലമേഖലകളിലെ അനധികൃത നിര്‍മ്മാണങ്ങളെ രാജ്യത്തെ പുരോഗമന പ്രവര്‍ത്തനമെന്നാണ് അന്‍വര്‍ വിശേഷിപ്പിച്ചത്.

“രാജ്യത്ത് നടക്കുന്ന പുരോഗമന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് കാലാവസ്ഥാ വ്യതിയാനവും ഈ ഉരുള്‍പൊട്ടലും ഈ വെളളപ്പൊക്കവും എന്ന് ഇവിടെ സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ യാഥാര്‍ത്ഥ്യം കണ്ടെത്തണമെങ്കില്‍ സാറ്റലൈറ്റ് സര്‍വേ നടത്തണം. പതിറ്റാണ്ടുകളായി ജെസിബി പോയിട്ട് ഒരു കൈക്കോട്ട് പോലും വെക്കാത്ത ഡീപ്പ് ഫോറസ്റ്റുകളില്‍ ആയിരക്കണക്കിന് സ്ഥലത്ത് എന്തുകൊണ്ടാണ് ഈ മണ്ണൊലിപ്പ് ഉണ്ടായത്, ഉരുള്‍പൊട്ടല്‍ ഉണ്ടായത് എന്ന് പരിശോധിക്കേണ്ടതാണ്.”

അന്‍വറിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് കഴിഞ്ഞ മാസമാണ്. പ്രവാസി വ്യവസായിയില്‍ നിന്നും 50 ലക്ഷം തട്ടിയെടുത്തു എന്നതാണ് അന്‍വറിനെതിരെയുള്ള കേസ്. 2012ല്‍ മംഗലാപുരത്ത് ക്രഷര്‍ യൂണിറ്റില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസി മലയാളിയായ സലീമില്‍ നിന്നും അന്‍വര്‍ എംഎല്‍എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പരാതിക്കാരനായ പ്രവാസി വ്യവസായി അന്‍വറിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. പണം വാങ്ങുന്ന സമയത്ത് അന്‍വറിന് മംഗലാപുരത്ത് ക്രഷര്‍ യൂണിറ്റ് ഇല്ലായിരുന്നുവെന്നും 22 ഏക്കര്‍ സ്ഥലമുണ്ടെന്ന് പറഞ്ഞിടത്ത് ഒരേക്കര്‍ 87 സെന്റ് ഭൂമി മാത്രമാണ് ഉള്ളതെന്നും സലീം ആരോപിക്കുന്നു.

സമൂഹ മധ്യത്തില്‍ ഇത്രയേറെ ആരോപണങ്ങള്‍ക്ക് വിധേയനാകുകയും കോടതി നടപടികളും അന്വേഷണങ്ങളും നേരിടുകയും, സാമാന്യയുക്തിക്ക് നിരക്കാത്ത വിവരക്കേട് വിളിച്ചു പറയുകയും ചെയ്യുന്ന ഒരു വ്യക്തിയെയാണ് കൊളാടി ഗോവിന്ദന്‍കുട്ടിയുടേയും ഇമ്പിച്ചിബാവയുടേയുമെല്ലാം നാടായ പൊന്നാനിയിലേക്ക് ഇടതുമുന്നണി, വിശിഷ്യാ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തിരിക്കുന്നത്. സ്ഥാനാര്‍ത്ഥിപട്ടികയിലെ മറ്റു മത്സരാര്‍ത്ഥികളുടെ വിജയ സാധ്യതകളെ വരെ ബാധിക്കുന്ന തരത്തിലുള്ള ഈ തീരുമാനം കൈക്കൊള്ളാന്‍ സിപിഐഎമ്മിനെ പ്രേരിപ്പിക്കുന്ന ഘടകമെന്താണെന്ന് ചോദിക്കുന്നവരില്‍ പ്രവര്‍ത്തകരും അനുഭാവികളും സഹയാത്രികരും ഉണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018