Politics

ബംഗാളില്‍ സിപിഐഎം എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു; എത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയോടൊപ്പം 

പശ്ചിമ ബംഗാളിലെ സിപിഐഎം എംഎല്‍എ ഖഗന്‍ മുര്‍മു ബിജെപിയില്‍ ചേര്‍ന്നു. കിസാന്‍ സഭയുടെ മുതിര്‍ന്ന നേതാവായ ഖഗന്‍ ഹബീബ്പൂര്‍ എംഎല്‍എയാണ് ഖഗന്‍. ബിജെപിയിലേക്ക് മാറുന്നതിന്റെ സൂചനകളൊന്നും തന്നെ ഖഗന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഖഗന്റെ പാര്‍ട്ടിയില്‍ നിന്നുള്ള രാജി സിപിഐഎമ്മിന് ബംഗാളില്‍ വലിയ ഞെട്ടലാണ് സമ്മാനിച്ചിട്ടുള്ളത്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എംപി അനുപം ഹസ്ര, കോണ്‍ഗ്രസ് എംഎല്‍എ ദുലാല്‍ ചന്ദ്ര എന്നിവരോടൊപ്പമാണ് ഖഗന്‍ ബിജെപിയില്‍ ചേരാനെത്തിയത്. മൂന്നുപേരെയും ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ബംഗാളില്‍ സിപിഐഎം എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു; എത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയോടൊപ്പം 

അനുപം ഹസ്രയെ ജനുവരിയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ബോല്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് അനുപം ഹസ്ര.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി 17 വനിതകള്‍ മത്സരിക്കുമെന്ന് ഇന്ന് പ്രഖ്യാപിച്ചിരുന്നു. ആകെയുള്ള 42 സീറ്റില്‍ 41% വനിതകള്‍ക്ക് നല്‍കിയാണ് ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.ബംഗാളി അഭിനേതാക്കളായ നസ്രത് ജഹാന്‍, മിമി ചക്രബര്‍ത്തി എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയിലിടെ നേടി. മുതിര്‍ന്ന നടി മൂണ്‍ മൂണ്‍ മൂണ്‍ അസന്‍സോള്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ബിജെപി എംപി ബാബുല്‍ സുപ്രിയോക്കെതിരെയാണ് മൂണ്‍ മൂണ്‍ മൂണ്‍ സെന്‍ മത്സരത്തിനിറങ്ങുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018