Politics

കോട്ടയത്ത് താല്‍ക്കാലിക ചുമതല; കണ്ണൂരില്‍ പുതിയ സെക്രട്ടറി, പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ചൂടന്‍ ചര്‍ച്ചകള്‍ 

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സിപിഐഎമ്മില്‍ ചൂടന്‍ ചര്‍ച്ചകള്‍ . ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുക എന്നത് കൂടി ലക്ഷ്യമിട്ടാണോ വടകരയിലെ സ്ഥാനാര്‍ത്ഥിത്വം എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം.

വടകരയില്‍ പി ജയരാജനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. എംവി ജയരാജനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു. അതേ ജില്ലാ കമ്മറ്റിയില്‍ തന്നെ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പി ശശിയും പങ്കെടുത്തു. നേരത്തെ വ്യക്തി ആരാധനക്ക് നിന്ന് കൊടുക്കുന്നു എന്ന് ആരോപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പി ജയരാജനെ ശാസിക്കാന്‍ തീരുമാനിച്ചിരുന്നു. സിപിഐഎം ആഭ്യന്തര വകുപ്പ് കൈയ്യാളുമ്പോള്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ വരാന്തയില്‍ പി ജയരാജന്‍ നടത്തിയ പ്രസംഗവും വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഈ രണ്ട് വിഷയങ്ങളിലും കണ്ണൂര്‍ ജില്ലാ കമ്മറ്റി പി ജയരാജനോടൊപ്പം ഉറച്ചു നില്‍ക്കുകയായിരുന്നു. അന്ന് ജയരാജന്റെ സെക്രട്ടറി സ്ഥാനത്തിന് തട്ടലുണ്ടായില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വത്തെ മുന്‍നിര്‍ത്തി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ മറ്റ് മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ശ്രമമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നതെന്നാണ് പുതിയ ചര്‍ച്ചകള്‍.

കോട്ടയത്ത് ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ സ്ഥാനാര്‍ത്ഥിയാണെങ്കിലും സ്ഥാനചലനം ഉണ്ടായില്ല. താല്‍ക്കാലിക ചുമതല എവി റസലിന് കൈമാറുകയാണ് ഉണ്ടായത്. ഇതെന്തുകൊണ്ട് പി ജയരാജന്റെ കാര്യത്തില്‍ ഉണ്ടായില്ല എന്നാണ് ചില പാര്‍ട്ടി അണികളുടെ ചോദ്യം. കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളാണ് വടകരയില്‍ കൂടുതല്‍ എന്നതിനാലും തെരഞ്ഞെടുപ്പിന് വേണ്ടി മുഴുവന്‍ സമയ ജില്ലാ സെക്രട്ടറി വേണം എന്നാണ് സിപിഐഎം സ്ഥാനമാറ്റത്തിന് മേല്‍ വിശദീകരിക്കുന്നത്. എന്നാല്‍ പി ജയരാജന് രണ്ടര മാസം മാത്രമല്ലേ മാറി നില്‍ക്കേണ്ടി വരുള്ളൂ എന്ന മറുചോദ്യമാണ് പി ജയരാജനെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്. കോട്ടയത്ത് ചെയ്തത് പോലെ താല്‍ക്കാലിക ചുമതല നല്‍കിയാല്‍ പോരെയെന്നും ഇവര്‍ ചോദിക്കുന്നു.

പി ജയരാജന്‍ വിജയിച്ചാലും പരാജയപ്പെട്ടാലും സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരാന്‍ കഴിയില്ല. എംവി ജയരാജനും പി ശശിയും പുതിയ നേതൃത്വമായി മാറുമ്പോള്‍ വടകരയില്‍ പി ജയരാജന് ജയിച്ചേ മതിയാവൂ എന്ന സ്ഥിതിയാണിപ്പോള്‍. പരാജയപ്പെട്ടാല്‍ പഴയ സെക്രട്ടറി സ്ഥാനം ലഭിക്കില്ല എന്നത് തന്നെയാണ് അതിന് കാരണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018