Politics

41 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ് പട്ടിക; ചരിത്രമെഴുതി മമത ബാനര്‍ജി 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി 17 വനിതകള്‍ മത്സരിക്കും. ആകെയുള്ള 42 സീറ്റില്‍ 41% വനിതകള്‍ക്ക് നല്‍കിയാണ് ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വെല്ലുവിളിക്കുന്നു. ഞങ്ങള്‍ക്ക് 41 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളുണ്ട്. പലരും വനിതാ സംവരണത്തിന് വേണ്ടി സംസാരിക്കുന്നു. പക്ഷെ ഞങ്ങള്‍ക്ക് അത് പ്രഖ്യാപിക്കേണ്ട കാര്യമില്ല. അഭിമാന മൂഹൂര്‍ത്തമാണിത്. 
മമത ബാനര്‍ജി 

ബംഗാളി അഭിനേതാക്കളായ നസ്രത് ജഹാന്‍, മിമി ചക്രബര്‍ത്തി എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയിലിടെ നേടി. മുതിര്‍ന്ന നടി മൂണ്‍ മൂണ്‍ മൂണ്‍ അസന്‍സോള്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ബിജെപി എംപി ബാബുല്‍ സുപ്രിയോക്കെതിരെയാണ് മൂണ്‍ മൂണ്‍ മൂണ്‍ സെന്‍ മത്സരത്തിനിറങ്ങുന്നത്.

മുന്‍ കോണ്‍ഗ്രസ് നേതാവും നിലവില്‍ എംപിയുമായിരുന്ന മൗസം നൂര്‍ മാള്‍ഡ മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിക്കും. അടുത്തിടെ കൊല്ലപ്പെട്ട എംഎല്‍എ സത്യജിത്ത് ബിശ്വാസിന്റെ ഭാര്യ രുപാലി ബിശ്വാസും മത്സരിക്കും.

10 സിറ്റിംഗ് എംപിമാരെ ഒഴിവാക്കിയാണ് മമത ബാനര്‍ജി പുതിയ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ഒഡീഷ, ആസാം, ജാര്‍ഖണ്ഡ്, ബീഹാര്‍, ആന്‍ഡമാന്‍ നിക്കോബര്‍ എന്നിവിടങ്ങളിലും പാര്‍ട്ടി മത്സരിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018