Politics

‘ശബരിമലയില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ല’; പെരുമാറ്റച്ചട്ടം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍  

ടീക്കാറാം മീണ  
ടീക്കാറാം മീണ  

ശബരിമലവിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് നിലപാടിലുറച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍. ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. ആരാധനാലയങ്ങളെ രാഷ്ട്രീയ മത്സരത്തില്‍ നിന്ന് ഒഴിവാക്കണം. വിദ്വേഷപ്രസംഗം തടയാന്‍ കര്‍ശന പരിശോധനകള്‍ നടത്തും. ഇതിനായി ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി. പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കും. ഇക്കാര്യം നാളത്തെ സര്‍വ്വകക്ഷിയോഗത്തില്‍ വ്യക്തമാക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച ലിംഗനീതി ഉന്നയിക്കാം. ക്ഷേത്രം, മതം, ദൈവം തുടങ്ങിയവ പ്രചാരണത്തിന് ഉപയോഗിക്കരുത്. രാഷ്ട്രീയ പാര്‍ട്ടികല്‍ കാണിക്കുന്ന തോന്നിയവാസം നോക്കിയിരിക്കില്ല. മാതൃകാപെരുമാറ്റച്ചട്ടവും സുപ്രീം കോടതിവിധിയും കര്‍ശനമായി നടപ്പിലാക്കും. പെരുമാറ്റച്ചട്ടം വീട്ടുവീഴ്ച്ചയില്ലാതെ നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കത്ത് നല്‍കി.  
ടീക്കാറാം മീണ  

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഉത്തരവിട്ട തെരഞ്ഞെടുപ്പ് ഓഫീസറെ വെല്ലുവിളിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ശബരിമല പ്രചാരണവിഷയം ആക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ സര്‍ക്കാര്‍ നിലപാടുകള്‍ ചര്‍ച്ച ചെയ്യുമെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും വെല്ലുവിളി നടത്തിയിരുന്നു. ശബരിമല വിഷയം ഉന്നയിക്കാതിരിക്കുന്നത് ഒളിച്ചോട്ടമാണ്. മതധ്രുവീകരണത്തിനല്ല ആരാധന സ്വാതന്ത്ര്യം എന്ന നിലയിലായിരിക്കും ശബരിമലയേക്കുറിച്ച് പരാമര്‍ശിക്കുകയെന്നും കുമ്മനം പറയുകയുണ്ടായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും ടീക്കാറാം മീണയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ശബരിമല വിഷയം പരാമര്‍ശിച്ച് പ്രചാരണം പാടില്ലെന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് ആരോപിച്ച് ബിജെപി മുന്‍ സംസ്ഥാനസമിതിയംഗം കൃഷ്ണദാസ് പി നായരാണ് ടീക്കാറാം മീണയ്‌ക്കെതിരെ പരാതി നല്‍കിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018