Politics

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത് ‘കാവി ഭരണ’ത്തിനെതിരായ റാലിക്ക് മുമ്പ്

ഉത്തര്‍പ്രദേശില്‍ റാലിക്കെത്തിയെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും അനുയായികളെയും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. മുസഫര്‍നഗര്‍ മേഖലയില്‍ ഇന്നലെ നടന്ന മോട്ടോര്‍ സൈക്കിള്‍ റാലിയില്‍ അറിയിച്ചിരുന്നതിനേക്കാള്‍ മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു പൊലീസ് നടപടി.

ചന്ദ്രശേഖര്‍ ആസാദും കൂട്ടരും മുസഫര്‍നഗര്‍ മേഖലയിലുടെ മോട്ടോര്‍സൈക്കിള്‍ ഘോഷയാത്രയായി നടത്താന്‍ തീരുമാനിച്ചിരുന്നതിനാലാണ് അവരെ കസ്റ്റഡിയിലെടുത്തതെന്ന് എസ്പി ദിനേഷ് കുമാര്‍ പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം വന്നതിന് ശേഷം പെരുമാറ്റച്ചട്ട ലംഘനമാണെന്നും എസ്പി ആരോപിച്ചു.

നൂറോളം ഭീം ആര്‍മി പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നിരുന്നുവെന്നും മാതൃകാ പെരുമാറ്റച്ചട്ടം വന്നതിനാല്‍ അത്തരത്തിലുള്ള പൊതുപരിപാടികള്‍ അനുവദിക്കാനാവില്ലെന്നും സഹരന്‍പുര്‍ എഎസ്പി വിനീത് ഭട്ടാനഗര്‍ ഇന്ത്യന്‍ എക്‌സപ്ര്സ്സിനോട് പറഞ്ഞു.

കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് രോഗബാധിതനായ ആസാദിനെ മീററ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെഎന്‍യു സ്റ്റുഡന്റ്‌സ് യുണിയന്‍ പ്രസിഡന്റ് എന്‍ സായ് ബാലാജി, ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവ് സുചേത ഡേ എന്നിവരും ആസാദിനൊപ്പമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ എല്ലാ റാലികളും ജാഥകളും നിരോധിക്കുമോ ? അതോ കാവി ഭരണത്തെ ഭയമില്ലാതെ ചോദ്യം ചെയ്യുന്നവരുടെ മാത്രമാണോ? ആസാദിനെ തന്റെ ബൈക്ക് ഓടിക്കാന്‍ പോലും അവര്‍ അനുവദിച്ചില്ല, എന്ത് നിയമമാണ് അത് തടയുന്നത്.
സുചേത ഡേ

കഴിഞ്ഞ ഞായറാഴ്ചയാണ് മീററ്റില്‍ ഭീം ആര്‍മി ‘ഹങ്കര്‍ റാലി’ക്ക് തുടക്കം കുറിച്ചത്. മാര്‍ച്ച് 15ന് ഡല്‍ഹിയില്‍ സമാപിക്കുന്ന റാലിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ റാലികളും, പൊതു പരിപാടികളുമെല്ലാം സംഘടിപ്പിച്ചിരുന്നു. മുസഫര്‍നഗറിലെ റാലി ഒഴിവാക്കിയെങ്കിലും ഡല്‍ഹിയിലെ പരിപാടി നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെയും സ്മൃതി ഇറാനിയ്‌ക്കെതിരെയും വാരണാസിയിലും അമേഠിയിലും പ്രതിപക്ഷ ഐക്യമുണ്ടായില്ലെങ്കിലും മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ആസാദ് വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018