Politics

ത്രിപുരയില്‍ സിറ്റിംഗ് എംപിമാരെ തന്നെ മത്സരിപ്പിക്കാന്‍ സിപിഐഎം; സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് 

ത്രിപുരയില്‍ സിറ്റിംഗ് എംപിമാരെ തന്നെ മത്സരിപ്പിക്കാന്‍ സിപിഐഎം തീരുമാനിച്ചു. സംസ്ഥാനത്ത് നിലവിലുള്ള രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലും സിപിഐഎം എംപിമാരാണുള്ളത്. ഇവര്‍ തന്നെയാണ് വീണ്ടും മത്സരിക്കുന്നത്.

പടിഞ്ഞാറന്‍ ത്രിപുര, കിഴക്കന്‍ ത്രിപുര എന്നീ രണ്ട് ലോക്‌സഭ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ശങ്കര്‍പ്രസാദ് ദത്ത, ജിതേന്ദ്ര ചൗധരി എന്നിവരാണ് ഈ മണ്ഡലങ്ങളെ ഇപ്പോള്‍ പ്രതിനീധികരിക്കുന്നത്.

അതേ സമയം സംസ്ഥാനത്ത് സിപിഐഎമ്മുമായി യാെതാരു സഖ്യത്തിനുമില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ തപസ് ഡേയാണ് സഖ്യത്തിന് യാതൊരു വിധ സാധ്യതയുമില്ലെന്ന് പറഞ്ഞത്.

സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ പശ്ചിമ ബംഗാളില്‍ യാതൊരു തരത്തിലുള്ള സഖ്യവും വേണ്ടെന്ന് ഞങ്ങള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതാണ്. പക്ഷെ, ദേശീയ തലത്തിലുള്ള അന്തരീക്ഷം പരിഗണിച്ച് സഖ്യം വേണമെന്നാണ് തീരുമാനമെങ്കില്‍ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ സിപിഐഎമ്മുമായി ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള ഒരു സഖ്യത്തിനും ത്രിപുരയില്‍ സാധ്യമല്ലെന്നും തപസ് ഡേ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദശാബ്ദമായി ഞങ്ങളുടെ നിരവധി നേതാക്കളെയാണ് സിപിഐഎം കൊലപ്പെടുത്തിയത്. ഇടതുപക്ഷം ആരംഭിച്ച ത്രിപുരയെ നാശമാക്കല്‍ പ്രകിയ തന്നെയാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. സിപിഐഎം, ബിജെപി വിരുദ്ധരായ എല്ലാ കക്ഷികളെയും ഞങ്ങള്‍ സഖ്യത്തിന് വേണ്ടി ക്ഷണിക്കുകയാണെന്നും തപസ് ഡേ പറഞ്ഞു.

ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം അപേക്ഷിച്ചു നോക്കുമ്പോള്‍ 1972ല്‍ ഉണ്ടായിരുന്ന സിപിഐഎം പ്രതിപക്ഷം ശക്തമായിരുന്നു. ബിജെപിയെ നിയമസഭയ്ക്കകത്തും പുറത്തും എതിര്‍ക്കുന്നതില്‍ പ്രതിപക്ഷം പരാജയമാണ്. സിപിഐഎമ്മും ബിജെപിയും തമ്മില്‍ രഹസ്യബന്ധമെന്ന് സംശയിക്കുന്നുവെന്നും തപസ് ഡേ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018